Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ കലോത്സവം; ഒന്നു...

സ്കൂൾ കലോത്സവം; ഒന്നു മുതൽ എട്ടുവരെ ക്ലാസിലെ കുട്ടികളിൽനിന്ന് പണം പിരിക്കരുത് -ബാലാവകാശ കമീഷൻ

text_fields
bookmark_border
സ്കൂൾ കലോത്സവം; ഒന്നു മുതൽ എട്ടുവരെ ക്ലാസിലെ കുട്ടികളിൽനിന്ന് പണം പിരിക്കരുത് -ബാലാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പേ​രി​ൽ ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും പ​ണം പി​രി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ. സ്കൂ​ൾ​ത​ലം മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ വ്യാ​പ​ക പ​ണ​പ്പി​രി​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​രോ മ​ത്സ​രാ​ർ​ഥി​യു​ടെ​യും ഗ്രൂ​പ്പി​ന്‍റെ​യും മാ​ർ​ക്കു​ക​ൾ വി​ധി​ക​ർ​ത്താ​ക്ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഇ​ല​ക്ട്രോ​ണി​ക് ഡി​സ്​​പ്ലേ വ​ഴി സ്ക്രോ​ൾ ചെ​യ്ത് സ്റ്റേ​ജി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​ലോ​ത്സ​വ മാ​നു​വ​ൽ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​വി. മ​നോ​ജ് കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ബി. ​മോ​ഹ​ൻ​കു​മാ​ർ, കെ.​കെ ഷാ​ജു, ഡോ. ​എ​ഫ്. വി​ൽ​സ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ ഫു​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. വേ​ദി​ക​ളി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ പേ​രും മൊ​ബൈ​ൽ ന​മ്പ​റും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കാ​ണാ​വു​ന്ന രീ​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന വി​വി​ധ മേ​ള​ക​ളി​ലെ ഇ​ന​ങ്ങ​ൾ ത​രം​തി​രി​ച്ച് സൗ​ക​ര്യ​പ്ര​ദ​മാ​യ ക്ലാ​സ് മു​റി​ക​ൾ/ മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്ക​ണം.

സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ പാ​ന​ലി​ലു​ള്ള യോ​ഗ്യ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ളെ​യും പ​രി​ഗ​ണി​ക്ക​ണം. വി​ധി​ക​ർ​ത്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ണ്ടാ​ക്കേ​ണ്ട​തും ഉ​പ​ജി​ല്ലാ മ​ത്സ​രം മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ അ​വ​രു​ടെ യോ​ഗ്യ​ത​ക​ൾ (പേ​ര്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, മി​ക​വ്) മ​ത്സ​ര സ​മ​യം സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​തു​മാ​ണ്. ഉ​പ​ജി​ല്ലാ​ത​ല - ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​നു​ള്ള ഇ​ട​വേ​ള​ക​ൾ കു​റ​ഞ്ഞ​ത് പ​ത്ത്​ ദി​വ​സ​വും ജി​ല്ലാ​ത​ല - സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് കു​റ​ഞ്ഞ​ത് 15 ദി​വ​സ​വും ഇ​ട​വേ​ള​ക​ൾ ല​ഭ്യ​മാ​ക്ക​ണം. ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വേ​ദി​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്നും ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

സ്കൂ​ൾ ക​ലോ​ത്സ​വ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രാ​തി​ക​ളി​ലാ​ണ് ഉ​ത്ത​ര​വ്. 2026-‘27 വ​ർ​ഷ​ത്തെ ക​ലോ​ൽ​സ​വ ന​ട​ത്തി​പ്പി​ൽ ഉ​ത്ത​ര​വി​ലെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyschool festivalchild rights CommissionChildren
News Summary - School Kalolsavam: No Fee from Classes 1–8
Next Story