Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവം ഹൈടെക്കാക്കി...

കലോത്സവം ഹൈടെക്കാക്കി കൈറ്റ്

text_fields
bookmark_border
കലോത്സവം ഹൈടെക്കാക്കി കൈറ്റ്
cancel

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ര്‍ 28 മു​ത​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നു​വ​രെ കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ക്കു​ന്ന സം​സ്ഥാ​ ന സ്കൂ​ള്‍ ക​ലോ​ത്സ​വ​വും ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​ന് കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻ​ഡ്​​ ടെ​ക്നോ​ള​ജി ഫ ോ​ര്‍ എ​ജു​ക്കേ​ഷ​ന്‍ (കൈ​റ്റ്) സം​വി​ധാ​നം ഒ​രു​ക്കി.

ര​ജി​സ്ട്രേ​ഷ​ന്‍ മു​ത​ല്‍ ഫ​ല​പ്ര​ഖ്യാ​പ​ന​വും സ​ര്‍ട്ടി​ഫി​ക്ക​റ്റ് പ്രി​ൻ​റി​ങ്ങും ഉ​ള്‍പ്പെ​ടെ മു​ഴു​വ​ന്‍ പ്ര​ക്രി​യ​ക​ളും പൂ​ർ​ണ​മാ​യും ഓ​ണ്‍ലൈ​ന്‍ രൂ​പ​ത്തി​ലാ​ക്കി. മ​ത്സ​രാ​ർ​ഥി​ക​ളെ ക്ല​സ്​​റ്റ​റു​ക​ളാ​ക്കി തി​രി​ക്കു​ക, പാ​ര്‍ട്ടി​സി​പ്പ​ൻ​റ്​ കാ​ര്‍ഡ് ല​ഭ്യ​മാ​ക്കു​ക, ടീം ​മാ​നേ​ജ​ര്‍മാ​ര്‍ക്കു​ള്ള റി​പ്പോ​ര്‍ട്ടു​ക​ള്‍, സ്​​റ്റേ​ജു​ക​ളി​ലെ വി​വി​ധ ഇ​ന​ങ്ങ​ള്‍, ഓ​രോ സ്​​റ്റേ​ജി​ലെ​യും ഓ​രോ ഇ​ന​ങ്ങ​ളും യ​ഥാ​സ​മ​യം ന​ട​ത്തു​ന്ന​തി​നു​ള്ള ടൈം​ഷീ​റ്റ്, കാ​ള്‍ഷീ​റ്റ്, സ്കോ​ര്‍ഷീ​റ്റ്, ടാ​ബു​ലേ​ഷ​ന്‍ തു​ട​ങ്ങി​യ​വ ത​യാ​റാ​ക്ക​ല്‍ ലോ​വ​ര്‍ - ഹ​യ​ര്‍ അ​പ്പീ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പൂ​ര്‍ണ​മാ​യും പോ​ര്‍ട്ട​ല്‍ വ​ഴി​യാ​യി​രി​ക്കും. മ​ത്സ​ര​ഫ​ല​ങ്ങ​ള്‍ www.schoolkalolsavam.in വ​ഴി ത​ത്സ​മ​യം അ​റി​യാ​ന്‍ ക​ഴി​യും.

പോ​ര്‍ട്ട​ലി​ലെ വി​വ​ര​ങ്ങ​ള്‍ ‘പൂ​മ​രം’ എ​ന്ന മൊ​ബൈ​ല്‍ ആ​പ് വ​ഴി​യും ല​ഭ്യ​മാ​കും. ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍ നി​ന്ന് ‘KITE poomaram’ ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ (ക​ഥ, ക​വി​ത, ചി​ത്ര​ര​ച​ന തു​ട​ങ്ങി​യ​വ) ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ ശേ​ഷം സ്കൂ​ള്‍ വി​ക്കി​യി​ല്‍ (www.schoolwiki.in) അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ത്സ​ര ഇ​ന​ങ്ങ​ളും ഫ​ല​ങ്ങ​ള്‍ക്കൊ​പ്പം വി​വി​ധ വേ​ദി​ക​ളി​ല്‍ ന​ട​ക്കു​ന്ന ഇ​ന​ങ്ങ​ള്‍‍ www.victers.kite.gov.in വ​ഴി​യും KITE VICTERS എ​ന്ന മൊ​ബൈ​ല്‍ ആ​പ് വ​ഴി​യും ത​ത്സ​മ​യം കാ​ണാം. ക​ലോ​ത്സ​വം ത​ത്സ​മ​യം സ്കൂ​ളു​ക​ളി​ല്‍ കാ​ണു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്നു​ണ്ടെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ന്‍വ​ര്‍‍ ‍സാ​ദ​ത്ത് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKalolsavam 2019
News Summary - School Kalolsavam Hightech-Kerala News
Next Story