കൗമാര കലയുടെ ഉത്സവത്തിന് നാളെ തിരിതെളിയും
text_fieldsകാഞ്ഞങ്ങാട്: സപ്തഭാഷ സംഗമ ഭൂമിയിൽ വ്യാഴാഴ്ച കലയുടെ കേളികൊട്ടുയരും. നാലുനാൾ കലാകേരളം കാഞ്ഞങ്ങാടിെൻറ ഹൃദയത്തിൽ തമ്പടിക്കും. നൃത്തച്ചുവടുകളും ഒപ്പന ശീലുകള ും സൗന്ദര്യം ചാലിക്കുന്ന രാപ്പകലുകളെ എതിരേൽക്കാൻ നാടും നഗരിയും ഒരുങ്ങിക്കഴിഞ്ഞു. p>
അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നാളെ കാഞ്ഞങ്ങാട്ടെ പ്രധാന വേദിയായ മഹാകവി പി. കുഞ്ഞിരാമന് നായര്‍ സ്മാരക വേദിയില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു പതാക ഉയര്‍ത്തും. സിനിമ താരം ജയസൂര്യ വിശിഷ്ടാതിഥിയാകും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. തുറമുഖ-പുരാവസ്തു-പുരാരേഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മുഖ്യാതിഥിയാവും.
കലോത്സവത്തിെൻറ രജിസ്േട്രഷൻ ബുധനാഴ്ച ആരംഭിക്കും. മൂന്നു സാംസ്കാരിക വേദികൾ ഉൾെപ്പടെ 31 വേദികളിലാണ് പരിപാടികളും മത്സരങ്ങളും നടക്കുക. 239 ഇനങ്ങളിലായി 12,000 പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരക്കും. ഹൈസ്കൂള്‍ വിഭാഗത്തില്‍ 96, ഹയർ സെക്കന്‍ഡറി 105, സംസ്കൃതം 19, അറബി 19 എന്നിങ്ങനെയാണ് മത്സരയിനങ്ങൾ.
സമാപന സമ്മേളനം ഡിസംബര്‍ ഒന്നിന് വൈകീട്ട് നാലുമണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രഫ സി. രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനവും നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
