മുഖ്യമന്ത്രിയുടെ നടപടി അപലപനീയം –ചെന്നിത്തല
text_fieldsപാലക്കാട്: കേരളത്തിൽ നടക്കുന്നത് സി.പി.എമ്മിന് വേണ്ടിയുള്ള ഭരണമാണെന്നും സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിട്ടുനിന്നത് ഇതിന് തെളിവാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലത്ത് പാർട്ടി സമ്മേളനത്തിന് മുൻഗണന നൽകി കലോത്സവം ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണെന്നും കേരള സ്േറ്ററ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ഏകാധിപതിയാണ്. അതുകൊണ്ടാണ് ഉത്തരകൊറിയൻ പ്രസിഡൻറിനെ അദ്ദേഹം പിന്തുണച്ചത്. ഇടതുമുന്നണി ഭരണത്തിൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നിരാശരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
