Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളെ ഊട്ടി...

കുട്ടികളെ ഊട്ടി കടത്തിലായി

text_fields
bookmark_border
കുട്ടികളെ ഊട്ടി കടത്തിലായി
cancel

കണ്ണൂർ: ഉച്ചഭക്ഷണ സംവിധാനത്തിലൂടെ കടക്കെണിയിലായി സ്കൂളുകൾ. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുകയിൽ കാലാനുസൃത വർധനവ് വരുത്താത്തതാണ് സ്കൂൾ അധികൃതർക്ക് പദ്ധതി ഭാരമായി തീർന്നിരിക്കുന്നത്. 1995 മുതലാണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. എന്നാൽ, സ്കൂളുകൾക്ക് ഈ ഇനത്തിൽ 2016ലാണ് ഏറ്റവും അവസാനമായി തുക അനുവദിച്ചത്. ഏഴു വർഷം പിന്നിടുമ്പോഴും തുച്ഛമായ തുകക്ക് പദ്ധതി നടത്തികൊണ്ടുപോകേണ്ടത് സ്കൂളുകളുടെ ബാധ്യതയായി മാറിയിരിക്കുകയാണ്. സാമ്പത്തിക ബാധ്യതക്ക് മിക്കപ്പോഴും പ്രധാനാധ്യാപകൻ ഉത്തരം പറയേണ്ട സ്ഥിതിയാണ്. സംസ്ഥാനത്തെ 12,200ൽപരം സ്കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുന്നത്. ഒരു കുട്ടിക്ക് എട്ട് രൂപയാണ് പ്രതിദിനം സർക്കാർ നൽകുന്നത്. 150 കുട്ടികൾക്കുവരെ മാത്രമാണ് ഈ തുക. 150 കുട്ടികൾ മുതൽ 500 കുട്ടികൾ വരെ ഏഴു രൂപയും 500ന് മുകളിൽ ആറ് രൂപയുമാണ് സർക്കാർ പദ്ധതിക്കായി തുക നിശ്ചയിച്ചിട്ടുള്ളത്. ഉച്ച ഭക്ഷണത്തിന് പുറമെ ആഴ്ചയിൽ ഒരു കോഴി മുട്ടയും രണ്ടു ദിവസങ്ങളിലായി 300 മില്ലി ലിറ്റർ പാലും കുട്ടികൾക്ക് നൽകണം. സർക്കാറിന്‍റെ സമഗ്രപോഷകാഹര പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നത്. ഇതിന് സർക്കാർ പ്രത്യേകമായി തുക വകയിരുത്തിയിട്ടുമില്ല. ഇതും ഇരട്ടി ഭാരമാണ് സ്കൂളുകൾക്ക്.

അവശ്യസാധനങ്ങൾക്ക് പ്രതിദിനം വിലകയറുമ്പോൾ സർക്കാർ ഗ്രാൻറ് വർധിപ്പിക്കാത്തത് സ്കൂളുകളെ തീർത്തും കടക്കെണിയിലാക്കുകയാണ്. തുച്ഛമായ തുക നൽകിയിട്ടും പയറും പച്ചക്കറിയും അടക്കമുള്ള പോഷക സമൃദ്ധമായ ആഹാരം ദിവസവും നൽകണമെന്നാണ് സർക്കാർ നിർദേശം. ഇതിനുപുറമെ പാചകത്തിന് 2017 മുതൽ പാചകവാതകം നിർബന്ധമാക്കിയിരുന്നു. ഇതോടെ പാചക വാതകത്തിന്‍റെ അനിയന്ത്രിതമായ വിലക്കയറ്റവും ഇരട്ടി ദുരിതമാണ് വിതക്കുന്നത്.

പൊതുഫണ്ട് കണ്ടെത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് പ്രധാനാധ്യാപകർക്ക് സർക്കാറിന്‍റെ നിർദേശം. എന്നാൽ, പദ്ധതിയുടെ ദൈനംദിന ചെലവിനുള്ള പണം പൊതുജനങ്ങളിൽ നിന്ന് പിരിക്കുന്നത് അസാധ്യമാണെന്നാണ് പ്രധാനാധ്യാപകരുടെ വിശദീകരണം. കൂടാതെ മാസങ്ങൾ കഴിഞ്ഞാണ് തുക അനുവദിക്കുന്നതും. ഈ വർഷത്തെ ജൂൺ, ജൂലൈ മാസത്തിലെ തുക ആഗസ്റ്റ് പകുതിയോടെയാണ് അനുവദിച്ച് കിട്ടിയത്. ചെലവുകൾക്ക് പുറമെ പാചക തൊഴിലാളികൾക്കുള്ള വേതനവും ഈ തുകയിൽ നിന്നുവേണം കണ്ടെത്താൻ. ഇത്തരത്തിൽ പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കാതെ ഭാരം പ്രധാനാധ്യാപകരുടെ മേൽ അടിച്ചേൽപിച്ച് സ്കൂളുകളെ കടക്കെണിയിലാക്കുകയാണ് സർക്കാർ.

പ്ര​ക്ഷോ​ഭ​വു​മാ​യി കെ.​പി.​പി.​എ​ച്ച്.​എ

ക​ണ്ണൂ​ർ: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ച്ചെ​ല​വി​ന് അ​നു​വ​ദി​ക്കു​ന്ന തു​ക ക​മ്പോ​ള വി​ല​നി​ല​വാ​ര​ത്തി​ന് അ​നു​സൃ​ത​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ട​രു​ന്ന നി​ഷേ​ധാ​ത്മ​ക ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​പ്ര​ധാ​നാ​ധ്യാ​പ​ക​ർ ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി കെ. ​ശ്രീ​ധ​ര​ൻ, ജി​ല്ല സെ​ക്ര​ട്ട​റി വി.​പി. രാ​ജീ​വ​ൻ, പ്ര​സി​ഡ​ൻ​റ് കെ. ​വി​ജ​യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​എ. ബെ​ന്നി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ട്ട, പാ​ൽ വി​ത​ര​ണം പ്ര​ത്യേ​ക പാ​ക്കേ​ജാ​ക്കി തു​ക അ​നു​വ​ദി​ക്കു​ക, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​പ​ണി വ​ഴി സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സം​ഘ​ട​ന ഉ​ന്ന​യി​ച്ചു.

ഉ​ച്ച​ഭ​ക്ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​രെ ഒ​ഴി​വാ​ക്കി പ​ക​രം സ​മൂ​ഹ അ​ടു​ക്ക​ള സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല ട്ര​ഷ​റ​ർ ടി. ​ച​ന്ദ്ര​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​സ്റ്റി​ൻ ജ​യ​കു​മാ​ർ, കെ.​പി. വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolLunch plan
News Summary - school food providing issue
Next Story