Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത് സ്കൂൾ...

കോട്ടയത്ത് സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു, 28 പേർക്ക് പരിക്ക്

text_fields
bookmark_border
bus accident
cancel
Listen to this Article

പാലാ: കോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.

പുലർച്ചെ രണ്ടോടെ തൊടുപുഴ - പാലാ റോഡിൽ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. തിരുവനന്തപുരം തോന്നക്കൽ ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്.

വിദ്യാർഥികൾ മൂന്ന് ബസുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് മറിഞ്ഞത്. 46 വിദ്യാർഥികളും, 4 അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്നാറിൽ നിന്ന് വിനോദ യാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus Accidentschool excursionAccidents
News Summary - School excursion group bus overturns in Kottayam, 28 injured
Next Story