സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: ഏകീകരണം നടപ്പായാൽ ഇല്ലാതാകുന്നത് 142 എ.ഇ.ഒ, 42 ഡി.ഇ.ഒ തസ്തികകൾ
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സമഗ്രപരിഷ്കാരം ലക്ഷ്യമിട്ടുള്ള റി പ്പോർട്ട് നടപ്പായാൽ ഇല്ലാതാകുന്നത് 142 എ.ഇ.ഒ തസ്തികകൾ. പൊതുവിദ്യാഭ്യാസ ഡയറക് ടറേറ്റിലേതുൾപ്പെടെ 42 ഡി.ഇ.ഒ തസ്തികകളും ഇല്ലാതാകും. ജില്ലതലത്തിൽ ഡി.ഡി.ഇ തസ്തിക ജോയൻറ് ഡയറക്ടർ ഒാഫ് സ്കൂൾ എജുക്കേഷൻ (ജെ.ഡി.എസ്.ഇ) ആയി മാറും. നിലവിൽ ഇവയെല്ലാം ഹൈസ്കൂൾ അധ്യാപകരുടെ പ്രമോഷൻ തസ്തികയാണ്. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തസ്തികക്ക് സമാനമാണ് എ.ഇ.ഒ തസ്തിക.
ഹയർ സെക്കൻഡറിക്കൊപ്പമുള്ള ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാകുന്നതും ഹൈസ്കൂൾ അധ്യാപകർക്ക് തിരിച്ചടിയാകും. ഹയർ സെക്കൻഡറി അധ്യാപകർക്ക് പ്രിൻസിപ്പൽ, ആർ.ഡി.ഡി തുടങ്ങിയ തസ്തികകളാണ് നിലവിലുള്ള പ്രമോഷൻ സാധ്യതകൾ. ഏകീകരണത്തിലൂടെ ഹയർ സെക്കൻഡറിക്ക് മേഖല കേന്ദ്രങ്ങൾ ആവശ്യമില്ലാതെ വരും. എ.ഇ.ഒ, ഡി.ഇ.ഒ തസ്തികകൾ ഇല്ലാതാകുേമ്പാൾ പകരം േബ്ലാക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപറേഷൻ തലങ്ങളിൽ സ്കൂൾ എജുക്കേഷൻ ഒാഫിസർ (എസ്.ഇ.ഒ) തസ്തികക്ക് ശിപാർശയുണ്ട്. ഇവയിലേക്ക് ഹയർ സെക്കൻഡറി അധ്യാപകർക്കും സീനിയോറിറ്റി പ്രകാരം നിയമനംലഭിക്കും.
പഞ്ചായത്തുകളിൽ പഞ്ചായത്ത് എജുക്കേഷൻ ഒാഫിസർ തസ്തികയും ശിപാർശ ചെയ്തിട്ടുണ്ട്. ഏകീകരണത്തിലൂടെ പി.ജി യോഗ്യതയുള്ള സെക്കൻഡറി അധ്യാപകരാകുന്നതിലൂടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഹൈസ്കൂൾ അധ്യാപകർക്ക്. ഹയർ സെക്കൻഡറിയെ ലയിപ്പിച്ച് എട്ട് മുതൽ 12 വരെ ക്ലാസുകളെ സെക്കൻഡറി തലമാക്കി മാറ്റുന്നത് തിരിച്ചടിയായാണ് ഹയർ സെക്കൻഡറി അധ്യാപക സംഘടനകൾ കാണുന്നത്.
കെ.എച്ച്.എസ്.ടി.യു, എ.എച്ച്.എസ്.ടി.എ ഉൾപ്പെടെയുള്ള സംഘടനകൾ ശിപാർശ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി മേഖലയിൽ സ്വാധീനമില്ലാത്ത കെ.എസ്.ടി.എ ഉൾപ്പെടെ ഭരണപക്ഷ സംഘടനകൾക്ക് സ്വാധീനമുറപ്പിക്കാനുള്ള കുറുക്കുവഴിയാണ് ഏകീകരണമെന്നും ഹയർ സെക്കൻഡറി സംഘടനകൾ ആരോപിക്കുന്നു. എന്നാൽ, അധ്യാപക സംഘടനകളുമായി ചർച്ചചെയ്ത് ശിപാർശകൾ വേഗം നടപ്പാക്കണമെന്ന് കെ.എസ്.ടി.എ, കെ.പി.എസ്.ടി.എ, എ.കെ.എസ്.ടി.യു എന്നിവ ആവശ്യപ്പെട്ടു. ശിപാർശകൾ അപ്രായോഗികമാണെന്നും തള്ളിക്കളയണമെന്നും കെ.എസ്.ടി.യു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
