Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 5:48 AM IST Updated On
date_range 29 Dec 2018 4:59 AM ISTസ്കൂൾ വാഹനം ഒാടിക്കുന്നവർക്ക് നിർദേശങ്ങളുണ്ട്; പക്ഷേ
text_fieldsbookmark_border
തൃശൂർ: സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും മോട്ടോർ വാഹന വകുപ്പും പൊലീസും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പരിശോധന വഴിപാടാവുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാരും സ്കൂള്‍ അധികാരികളും സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ അടിയന്തരമായി പാലിക്കുന്നതിനും നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ടെങ്കിലും ഇതും പാലിക്കാറില്ല.
സ്കൂൾ വാഹനങ്ങൾ: ശ്രദ്ധിക്കേണ്ടത്
- സ്കൂൾ വാഹനം ഒാടിക്കുന്ന ഡ്രൈവർക്ക് അതത് വാഹനം ഒാടിക്കുന്നതിന് 15 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
- ഡ്രൈവർ മുൻകാലങ്ങളിൽ അമിതവേഗത്തിലും മദ്യപിച്ചും വാഹനം ഓടിച്ചതിനും അപകടകരമായി വാഹനം ഓടിച്ചതിനും ഒരുതവണപോലും ശിക്ഷിക്കപ്പെട്ടയാളാകരുത്.
- നിയമാനുസൃതമുള്ള എണ്ണത്തിൽ കൂടുതൽ കുട്ടികളെ വാഹനത്തിൽ കയറ്റരുത്.
- വാഹനത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ്, തീയണക്കുന്നതിനുള്ള ഉപകരണം എന്നിവ ഉണ്ടാകണം.
- ഒാരോ വാഹനത്തിലും യാത്രചെയ്യുന്ന കുട്ടികളുടെ വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം.
- സ്കൂൾ അധികൃതർ വാഹനങ്ങളുടെ വിവരങ്ങൾ (ടാക്സ്, ഫിറ്റ്നസ്, ഇൻഷുറൻസ്, പുകപരിശോധന, പെർമിറ്റ്) അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം.
- വാഹനത്തിെൻറ മുന്നിലും പിറകിലും ഇടതുവശത്തും സ്കൂളിെൻറ പേര്, ഫോൺ നമ്പർ എന്നിവ പ്രദർശിപ്പിക്കണം.
- സ്കൂൾ വാഹനത്തിൻറെ പിറകിൽ ഫയർ ഫോഴ്സ്, െചെൽഡ് ഹെൽപ്പ് ലൈൻ നമ്പരായ 1098 , ജില്ല ദുരന്തനിവാരണ ബോർഡ് തുടങ്ങിയവയുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം.
- വാഹനം പരാമവധി 50 കിലോമീറ്റർ വേഗത്തിൽമാത്രം ഓടിക്കാവുന്നതരത്തിൽ വേഗമാനകം ഘടിപ്പിക്കണം.
- കുട്ടികളെ റോഡ് മുറിച്ചുകടക്കാനുംമറ്റും സഹായിക്കാൻ ഒരു അറ്റൻഡർ ഉണ്ടായിരിക്കണം.
- സ്കൂൾ കുട്ടികൾക്കുവേണ്ടി സർവിസ് നടത്തുന്ന മറ്റുവാഹനങ്ങൾ സ്കൂൾ പരിസരത്ത് ഗതാഗതതടസ്സം സൃഷ്ടിക്കാതിരിക്കാൻ സ്കൂൾ ഗ്രൗണ്ടുകളിൽ പാർക്കിങ് ഏർപ്പെടുത്തണം.
- കുട്ടികളുടെ രക്ഷാകർത്താക്കൾ വാടക നൽകി ഏർപ്പെടുത്തുന്ന കോൺട്രാക്ട് കാര്യേജസ് (ടാക്സി, വാൻ തുടങ്ങിയവ) ഒാൺ ഡ്യൂട്ടി എന്ന ബോർഡ് പ്രദർശിപ്പിക്കണം. ഇതിലെ ഡ്രൈവർമാർ മോട്ടോർ വാഹന വകുപ്പ് നൽകിയ പരിശീലനം നേടിയവരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
