സ്കൂൾ ബസ് ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചു
text_fieldsഈങ്ങാപ്പുഴ (കോഴിക്കോട്): വിദ്യാർഥികൾ കയറുന്നതിനിടെ സ്കൂൾ ബസ് ഡ്രൈവർ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ് മരിച്ചു. ഈങ്ങാപ്പുഴ മാര്‍ ബസേലിയോസ് സ്കൂളിലെ ബസ് ഡ്രൈവര്‍ പരേതനായ പുളിക്കല്‍ ജോണിെൻറ മകന് ഷിബു ജോണാണ് (52) മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ചിപ്പിലിത്തോടുനിന്ന് വിദ്യാർഥികളെ ബസില്‍ കയറ്റുന്നതിനിടെ ഷിബു ജോണ്‍ ഹൃദയാഘാതെത്ത തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: പുഷ്പ (കൂരാച്ചുണ്ട് കാരക്കട കുടുംബാംഗം). മക്കള്‍: റോബിന് (ഹോട്ടല്‍ മാനേജ്മെൻറ് വിദ്യാർഥി, മൂന്നാര്‍), റോഷി, റക്സിന്. മാതാവ്: ത്രേസ്യാമ്മ. സഹോദരങ്ങള്‍: ഷീല (കുവൈത്ത്), ഷാജു, ഷൈന്‍ (കുവൈത്ത്), ഷൈനി (മംഗളൂരു) ശാരി (സൗദി).
സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഈങ്ങാപ്പുഴ സെൻറ് വിന്‍സൻറ് ദേവാലയത്തില്‍. സംസ്കാരം രാവിലെ 10ന് പുതുപ്പാടി സെൻറ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
