Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവമാധ്യമങ്ങളിൽ  മുഖം...

നവമാധ്യമങ്ങളിൽ  മുഖം പൂഴ്​ത്തുന്നവരിൽ ചിത്തഭ്രമം കൂടുന്നു 

text_fields
bookmark_border
നവമാധ്യമങ്ങളിൽ  മുഖം പൂഴ്​ത്തുന്നവരിൽ ചിത്തഭ്രമം കൂടുന്നു 
cancel

കോഴിക്കോട്​: നവ മാധ്യമങ്ങളിൽ മുഖം പൂഴ്​ത്തി ഒറ്റപ്പെട്ട്​ കഴിയുന്നവരിൽ  ചിത്ത​ഭ്രമ രോഗം വ്യാപമാകുന്നതായി ഇന്ത്യൻ സൈക്യാട്രിക്​ ​സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്​തമാക്കി. സ്​കീസോഫ്രീനിയ (ചിത്തഭ്രമം) ആഗോളതലത്തിൽതന്നെ വ്യാപിക്കുന്നുണ്ട്​. കേരളത്തിൽ മൂന്ന്​ ലക്ഷത്തോളം രോഗികളുണ്ട്​.

20നും 30നും ഇടയിൽ പ്രായമുള്ളവരാണ്​  അധികവും. ഇത്തരം രോഗികളെ ഒറ്റപ്പെടുത്തുകയും അവജ്​ഞയോടെ കാണുകയും ചെയ്യുന്ന പ്രവണത ശരിയല്ല. നാഡികോശങ്ങൾ തമ്മിൽ  സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിൻ എന്ന പദാർഥത്തി​​​​െൻറ അളവ്​ കൂടുന്നതാണ്​ ചിത്തഭ്രമം  ബാധിക്കാൻ കാരണം.

കുടുംബ പ്രശ്​നങ്ങൾ, സംഘർഷം നിറഞ്ഞ ജീവിതം, സാമൂഹിക, സാംസ്​കാരിക സ്വാധീനങ്ങൾ എന്നിവ അസുഖത്തി​​​​െൻറ ആക്കം കൂട്ടുന്നു. രോഗം മൂർച്ഛിക്കുന്നതിന്​ മുമ്പ്​ കണ്ടെത്തി ചികിത്സ നൽകാൻ  സംവിധാനങ്ങളുണ്ടെന്നും ഇതിനായി ശക്​തമായ ബോധവത്​കരണം  ആവശ്യമാണെന്നും ഡോക്​ടർമാർ കൂട്ടിച്ചേർത്തു.

ഇതുസംബന്ധിച്ച  തുടർവിദ്യാഭ്യാസ പരിപാടി ഞായറാഴ്​ച അസ്​മ ടവറിൽ നടക്കും. 150ഒാളം  സൈക്യാ​ട്രിസ്​റ്റുകൾ പ​െങ്കടുക്കുന്ന പരിപാടിയിൽ വിദഗ്​ധർ ക്ലാസെടുക്കും. വാർത്തസമ്മേളനത്തിൽ ഡോ. അശോക്​കുമാർ, ഡോ. അനീസ്​ അലി, ഡോ.  സാബു റഹ്​മാൻ, ഡോ. അരുൺ എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaschizophrenia
News Summary - schizophrenia social media
Next Story