പട്ടികജാതി - ഗോത്രവർഗ കമീഷന് ജില്ലാ പരാതി പരിഹാര അദാലത്ത്
text_fieldsകൊച്ചി : സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന് നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പ്ലാനിങ് ഹാളില്‍ ജൂലൈ 19, 20 (ബുധന്‍, വ്യാഴം) തീയതികളില്‍ പരിഹാര അദാലത്ത് നടത്തുന്നു. അദാലത്തിന് കമീഷന് ചെയര്മാന് ബി.എസ് മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍ (എക്സ്. എം.പി.), അഡ്വ. സൗമ്യ സോമന് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും.
പട്ടികജാതി ഗോത്ര വര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുതുമായ കേസുകളില്‍, പരാതിക്കാരെയും പരാതി എതിര് കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേസ് പരാതികള്‍ തീര്‍പ്പാക്കും.
അതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. പരാതി പരിഹാര അദാലത്തുകളില്‍ ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍മാര്‍, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

