Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടികജാതി ഫണ്ട്​ 150...

പട്ടികജാതി ഫണ്ട്​ 150 കോടി വെട്ടിക്കുറച്ചു

text_fields
bookmark_border
പട്ടികജാതി ഫണ്ട്​ 150 കോടി വെട്ടിക്കുറച്ചു
cancel

തിരുവനന്തപുരം: പട്ടികജാതിവിഭാഗങ്ങളുടെ വികസനഫണ്ട് 75 ശതമാനം വെട്ടിക്കുറച്ചു. സംസ്ഥാനപദ്ധതിയിൽ 20 ശതമാനം വെട്ട ിക്കുറക്കുമെന്ന ഉത്തരവി​​​െൻറ ഭാഗമായാണ്​ നടപടി. മൂന്ന് പദ്ധതികൾക്ക് നീക്കിവെച്ച 340 കോടി രൂപയിൽ 150 കോടി കുറച്ചാ ണ്​ അഡീഷനൽ സെക്രട്ടറി ആർ. താരാദേവിയുടെ ഉത്തരവ്. പട്ടികജാതിവിഭാഗത്തിലെ കള്ളാടി, നായാടി, വേടൻ, ചക്ലിയൻ, അരുന്ധതി യാർ തുടങ്ങിയ ദുർബലവിഭാഗങ്ങൾക്കായുള്ള പദ്ധതിയിലാണ് വെട്ടിക്കുറവ്​. ഈ സമുദായങ്ങളുടെ വികസനത്തിന്​ നീക്കി​െവച്ച 50 കോടിയിൽ 35 കോടി വെട്ടിക്കുറച്ചു. കുടിവെള്ളം, വൈദ്യുതി, അടിസ്ഥാനസൗകര്യങ്ങൾ, കോളനി നവീകരണം, വീട് അറ്റകുറ്റപ്പണി, തൊഴിൽ പരിശീലനം, സ്വയംതൊഴിൽ സംരംഭം എന്നിവക്കുള്ള തുകയിലാണ് കുറവ്​.

ഭൂരഹിത പട്ടികജാതി കുടുംബങ്ങൾക്ക് വീടു​െവക്കുന്നതിന് ഭൂമിവാങ്ങാൻ 225 കോടി വകയിരുത്തിയിരുന്നു​. അതിൽനിന്ന് 100 കോടി വെട്ടിക്കുറച്ചു. പട്ടികജാതി പെൺകുട്ടികൾക്ക്​ വിവാഹ ധനസഹായമായി 65 കോടി ബജറ്റിൽ നീക്കിവെച്ചിരുന്നു. അതിൽ 15 കോടി വെട്ടിക്കുറച്ചു. പട്ടികജാതി വിഭാഗങ്ങൾക്ക് ബജറ്റിൽ നീക്കി​െവച്ചത് 1491കോടിയാണ്. അതിൽ 861 കോടി ചെലവഴി​െച്ചന്നാണ് കണക്ക്, 57 ശതമാനം. ബാക്കിയുള്ളത് 630 കോടിയാണ്. പുതിയ ഉത്തരവനുസരിച്ച് പല പദ്ധതികളിലും 40 ശതമാനം തുക വെട്ടിക്കുറക്കുമ്പോൾ ഇനി ചെലവഴിക്കാൻ അധികം പണം ഉണ്ടാകില്ല.

പട്ടികവിഭാഗ ഉന്നമനത്തിന് വിഘാതം സൃഷ്​ടിക്കുന്ന തരത്തിൽ വെട്ടിക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് വകുപ്പധികൃതരുടെ വാദം. അധികം തുക ആവശ്യമായ പദ്ധതികളിലേക്ക് വകയിരുത്തുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsScheduled Caste Fund
News Summary - Scheduled Caste Fund Cut Off - Kerala News
Next Story