പത്തു വർഷത്തിനിടെ പട്ടിക വിഭാഗക്കാരുടെ 100 ദുരൂഹ മരണം
text_fieldsകൊച്ചി: പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് പട്ടിക ജാതി-വർഗ വിഭാഗത്തിൽപെട്ട 100 പേർ. പട്ടിക ജാതി--വര്‍ഗ ഗോത്ര കമീഷനിലെത്തിയ പരാതിയുടെ അടിസ്ഥാനത്തിെല കണക്കാണിത്. 70 പരാതികളിൽ പുനരന്വേഷണത്തിന് നിർദേശം നൽകിയെന്നും അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തുകയാണെന്നും കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.എന്‍. വിജയകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പല കേസിലും പുനരന്വേഷണത്തിന് ഉത്തരവിടാനുള്ള കമീഷെൻറ അധികാരം ചോദ്യം ചെയ്ത് എതിർകക്ഷികൾ കോടതിയെ സമീപിച്ചിട്ടുമുണ്ട്.
എറണാകുളത്ത് നടന്ന അദാലത്തിൽ തൃക്കാക്കര സ്വദേശി ഗോപിയുടെ മകൻ ഷാജിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ കമീഷൻ പുനരന്വേഷണത്തിന് ഉത്തരവിട്ടു. തലയോട്ടിയിൽ ആഴത്തിൽ മുറിവേറ്റിരുെന്നന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെങ്കിലും വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ പുനരന്വേഷണം നടത്തി ആറുമാസത്തിനകം റിപ്പോർട്ട് നൽകാൻ കമീഷൻ സിറ്റി െപാലീസ് അസിസ്റ്റൻറ് കമീഷണർക്ക് നിർദേശം നൽകി. 12000 പരാതിയാണ് കമീഷനിൽ കെട്ടിക്കിടന്നിരുന്നതെന്ന് ചെയർമാൻ പറഞ്ഞു.
എല്ലാ ജില്ലയിലും രണ്ടുദിവസത്തെ അദാലത് നടത്തി പരാതി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്. വടക്കൻ ജില്ലകളിൽ അദാലത് കഴിഞ്ഞു. ആറായിരത്തോളം പരാതികളാണ് ഇവിടെ തീർപ്പാക്കിയത്. സ്വന്തമായി അന്വേഷണ സംവിധാനമില്ലാത്തത് കമീഷെൻറ സുഗമ പ്രവർത്തനത്തിന് പോരായ്മയാണെന്നും ചെയർമാൻ പറഞ്ഞു. അംഗങ്ങളായ മുൻ എം.എൽ.എ എഴുകോൺ നാരായണൻ, കെ.കെ. മനോജ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
