പട്ടികജാതി ഫണ്ട് ചെലവഴിക്കുന്നത് നിയന്ത്രിക്കാൻ നിയമനിർമാണം നടത്തണമെന്ന് ശിപാർശ
text_fieldsതിരുവനന്തപുരം: പട്ടികജാതി ഫണ്ടുകൾ ചെലവഴിക്കുന്നത് നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്ന് ആസൂത്രണ ബോർഡ് വർക്കിങ് ഗ്രൂപ്പിെൻറ ശിപാർശ. എസ്.സി.എസ്.പി ഫണ്ടിെൻറ പ്രയോജനം പൂർണമായും അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയണം. 2012-13 മുതൽ 2016-17 വരെ 35,568 വീടുകൾ അനുവദിച്ചതിൽ 8460 എണ്ണത്തിെൻറ മാത്രമാണ് നിർമാണം പൂർത്തിയാക്കിയത്. 27,108 വീടുകൾ പാതിവഴിയിലായതിന് കാരണം പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയാണ്. അതുപോലെ പല പദ്ധതികളുടെയും പ്രയോജനം പൂർണമായി പട്ടികജാതിക്കാർക്ക് ലഭിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ശിപാർശ നൽകിയത്. സംസ്ഥാനത്തെ ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിലെ തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാറിെൻറ അധീനതയിലുള്ളതും നിയമവിരുദ്ധമായി കൈവശംെവച്ചതിന് സർക്കാർ പിടിച്ചെടുത്തതുമായ ഭൂമിയിൽനിന്ന് കുറഞ്ഞത് ഒന്നുമുതൽ അേഞ്ചക്കർ വരെ ഭൂമി നൽകണം. തരിശായി കിടക്കുന്ന ഭൂമിയും മറ്റ് കൃഷിഭൂമികളും പട്ടികജാതി തൊഴിലാളികൾക്ക് പാട്ടവ്യവസ്ഥയിൽ നൽകണം.
പട്ടികജാതി വിഭാഗങ്ങളുടെ സംവരണ ഒഴിവുകൾ നികത്താൻ സംസ്ഥാനത്ത് പ്രത്യേക റിക്രൂട്ട്മെൻറ് നടത്തണമെന്നും ശിപാർശ ചെയ്തു. സംവരണവിഭാഗങ്ങളുടെ ഒഴിവുകൾ പൂർണമായി നികത്തിയിട്ടില്ല. അതിന് കൂട്ടായ പരിശ്രമം ആവശ്യമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേകിച്ച് പ്രഫഷനൽ കോഴ്സുകൾക്ക് പരിശീലനത്തിനുള്ള സംവിധാനം ഒരുക്കണം. ഇതിന് പ്രത്യേക സാമ്പത്തികസഹായം നൽകണം. പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റിതര സമൂഹങ്ങളോടൊപ്പം അവരെ കൈപിടിച്ച് ഉയർത്തുന്നതിനും പദ്ധതി വേണം. അതിനായി സ്ഥാപനങ്ങളെ മാനേജ് ചെയ്യുന്നതിന് പട്ടികജാതി സംഘടനകളെ തെരഞ്ഞെടുക്കണം. അവർക്ക് ആരോഗ്യമേഖലയിൽ പ്രത്യേകപരിപാടികൾ ആവശ്യമാണ്.
സർക്കാറിെൻറ സ്പോൺസർഷിപ്പിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കണം. മറ്റ് ഏജൻസികൾ, സ്റ്റാർട്ടപ് മിഷൻ എന്നിവയുമായി ചേർന്ന് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് യുവജനങ്ങളെ പ്രാപ്തരാക്കണം. അതിന് ആവശ്യമായ സംരംഭക നൈപുണ്യവികസന വൈദഗ്ധ്യ മേഖലയിൽ പരിശീലനം നൽകണം. തൊഴിലധിഷ്ഠിത കോഴ്സുകൾ നൽകണം.
പ്രത്യേക വൈദഗ്ധ്യവും പുതിയകഴിവുകളും വികസിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. കോർപസ്ഫണ്ട് ചിലവർഷങ്ങളിൽ ചെലവഴിക്കുന്നതിൽ വീഴ്ചസംഭവിച്ചിട്ടുണ്ട്. പൂൾഡ് ഫണ്ട് 2012-13ൽ 50.60 കോടി നീക്കിവെച്ചപ്പോൾ 2016-17ൽ അത് അഞ്ച് കോടിയായി കുറെഞ്ഞന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
