കാടറിഞ്ഞവര്‍ക്ക് കൈവേഗത്തിന് കാതെന്തിന്!
text_fieldsഷൊര്‍ണൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം സ്പെഷല്‍ സ്കൂള്‍ തത്സമയ മത്സരത്തില്‍ കൈവേഗം കൊണ്ട് കാണികളെ അതിശയിപ്പിച്ച രണ്ട് പേരുണ്ടായിരുന്നു. വയനാട്ടില്‍ നിന്നത്തെിയ നിധിന്‍ നാരായണും സുധീഷും. കേള്‍വിക്കുറവുണ്ടെങ്കിലും ഇരുവരുടെയും കൈവേഗത്തിനും നിര്‍മാണ മികവിനും ഒട്ടും കുറവുണ്ടായില്ല.
പൂതാടി ആദിവാസി കോളനിയില്‍ നിന്നത്തെിയ നിധിന്‍ നാരായണ്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്. മാനന്തവാടി ആദിവാസി കോളനിയില്‍നിന്നുള്ള സുധീഷ് പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇരുവരും വയനാട് പൂമാലസെന്‍റ് റോസല്ളേഴ്സ് സ്പീച്ച് ആന്‍ഡ് ഹിയറിങ് സ്കൂളിലാണ് പഠനം. മുളകൊണ്ടുള്ള വസ്തുക്കള്‍ നിര്‍മിക്കുന്ന ഇനത്തിലാണ് ഇരുവരും മത്സരിച്ചത്. കാടിനെയും മരങ്ങളെയും മൃഗങ്ങളെയും അറിഞ്ഞ് ജീവിക്കുന്ന ഇരുവര്‍ക്കും കൈവേഗവും കരവിരുതും പാരമ്പര്യമായി കൂടെയുണ്ടായിരുന്നു. നിശ്ചിത സമയത്തിനും മുമ്പേ ആവശ്യത്തിലധികം നിര്‍മിച്ച് ഏവരുടെയും കൈയടിനേടി. കുട്ടയും തൊപ്പിയുമായിരുന്നു ഇവര്‍ നിര്‍മിച്ചത്.
മുളകൊണ്ട് തൊപ്പി മെടഞ്ഞെടുക്കാന്‍ പ്രയാസമാണെങ്കിലും ഇരുവര്‍ക്കും അതൊരു പ്രശ്നമേ അല്ലായിരുന്നു. ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷവും ഇരുവരുമായിരുന്നു ഒന്നാമത്.
പൂതാടി വനമേഖലയിലെ കുടിലില്‍ അപ്പനും അമ്മക്കും നാല് അനിയന്മാര്‍ക്കുമൊപ്പം താമസിക്കുന്ന നിധിന്‍ നാരായണ്‍ കലാരംഗത്തും മികവുതെളിയിച്ചിട്ടുണ്ട്. ഇത്തവണ സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മോണോആക്റ്റ്, പെന്‍സില്‍ ഡ്രോയിങ് എന്നിവയില്‍ എ ഗ്രേഡ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
