എം.കെ രാഘവനെതിരായ ആരോപണം: കലക്ടറോട് റിപ്പോർട്ട് തേടുമെന്ന് ടിക്കാറാം മീണ
text_fieldsതിരുവനന്തപുരം: കോഴിക്കോട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനെതിരായ കോഴയാരോപണത്തിൽ കലക് ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് അടിയന്തരമായി നൽകാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എം.കെ. രാഘവനെതിരെ കഴിഞ്ഞ ദിവസം ഒളികാമറ ഓപറേഷനിലെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി രൂപ വരെ ചെലവ് വന്നിട്ടുണ്ടെന്ന തരത്തിലുള്ള ഗുരുതരമായ വെളിപ്പെടുത്തൽ രാഘവൻ നടത്തുന്ന ദൃശ്യങ്ങളാണ് ‘ടി.വി 9 ഭാരതവർഷ’ എന്ന ഹിന്ദി ചാനൽ പുറത്തുവിട്ടിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
