പ്രകടനപത്രികക്കനുസരിച്ച് എസ്.സി-എസ്.ടി വോട്ട്
text_fieldsകൊച്ചി: മുന്നണികൾ മുന്നോട്ടുവെക്കുന്ന പ്രകടനപത്രികക്ക് അനുസരിച്ച് പട്ടികജാതി-ആദിവാസി വിഭാഗങ്ങൾ വോട്ട് ചെയ്യണമെന്ന് ദലിത്-ആദിവാസി നേതാക്കൾ.
തിങ്കളാഴ്ച പുറത്തിറങ്ങുന്ന 'മാധ്യമം ആഴ്ചപ്പതിപ്പി'ലാണ് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറൽ കൺവീനർ സണ്ണി എം. കപിക്കാട് എന്നിവർ പ്രതികരിച്ചത്. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങളെയും അവർ മുന്നോട്ടുവെക്കുന്ന അടിസ്ഥാന വിഷയങ്ങളെയും പ്രകടനപത്രികയിൽ പരിഗണിക്കുന്ന മുന്നണിയെ സഹായിക്കുമെന്നാണ് പുന്നല വ്യക്തമാക്കിയത്.
കൊല്ലത്ത് നടന്ന കെ.പി.എം.എസ് സംസ്ഥാന സമ്മേളനം നാല് പ്രമേയങ്ങൾ പാസാക്കി. അതിെൻറ പകർപ്പ് ഇരുമുന്നണിക്കും നൽകിയിട്ടുണ്ട്. പ്രമേയങ്ങളിൽ ഒന്നാമത്തേത് ഹാരിസൺസ് അടക്കമുള്ള വിദേശ കമ്പനികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അഞ്ചര ലക്ഷത്തോളം ഭൂമി ഏറ്റെടുക്കാൻ നിയമനിർമാണം നടത്തണമെന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്തു നിർത്താനുള്ള രാഷ്ട്രീയ ജാഗ്രത പട്ടിക ജനവിഭാഗങ്ങൾക്കുണ്ടാവണമെന്നാണ് സണ്ണി എം. കപിക്കാടിെൻറ നിലപാട്. ഏതെങ്കിലും മണ്ഡലത്തിൽ ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായാൽ വിജയിക്കാനിടയുള്ള മുന്നണിയുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നും സണ്ണി കുറിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

