You are here

ക്ഷേത്ര നിയന്ത്രണം ദേവസ്വത്തിൽ നിന്ന് മാറ്റണം; ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസ്

12:20 PM
12/10/2018
Devaswam Board-Kerala News

ന്യൂഡൽഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസയച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് എന്നീ സംഘടനകള്‍ക്കുമാണ് നോട്ടീസ് അയച്ചത്.  

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി.മോഹന്‍ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ യു.യു.ലളിത്, കെ.എം.ജോസഫ് എന്നിവര്‍ അംഗങ്ങള്‍ ആയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
 

Loading...
COMMENTS