പരിസ്ഥിതിനിയമം ലംഘിച്ചു: കൊച്ചിയിലെ അഞ്ചു സമുച്ചയങ്ങൾ പൊളിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പരിസ്ഥിതിനിയമം ലംഘിച്ച് പണിത എറണാകുളം മരട് നഗരസഭയിലെ അഞ്ചു കെട ്ടിട സമുച്ചയങ്ങൾ ഒരു മാസത്തിനകം പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഹോള ിഡേ ഹെറിറ്റേജ്, ഹോളിഫെയ്ത്ത്, ജെയ്ൻ ഹൗസിങ്, കായലോരം അപ്പാർട്മെൻറ്, ആൽഫ വെേഞ്ച് വഴ്സ് എന്നിവ പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ െബഞ്ചാണ് നിർദേശിച്ചത്.
അനധികൃത നിർമാണപ്രവർത്തനങ്ങൾ മൂലം പ്രശ ്നമുണ്ടാകുന്നത് താങ്ങാൻ ഇനിയും കേരളത്തിനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി.
മരട്, ഗ്രാമ പഞ്ചായത്തായിരുന്ന കാലത്ത് അനുമതി നൽകിയ നിർമാണപ്രവർത്തനങ്ങളാണിവ. പിന്നീട് മരട് നഗരസഭയായതോടെ നഗരസഭ ഭരണസമിതിയും തീരപരിപാലന അതോറിറ്റിയും സർക്കാറും നിർമാണപ്രവർത്തനങ്ങൾെക്കതിരെ തീരപരിപാലന നിയമലംഘനത്തിന് നടപടിയെടുത്തിരുന്നു. തീരപരിപാലന നിയമം ലംഘിച്ചതിനെതിരെ അതോറിറ്റിയും നഗരസഭയും ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നഗരസഭയുടെയും അതോറിറ്റിയുടെയും ഹരജികൾ തള്ളിയിരുന്നു. അതേ തുടർന്ന് ഇരുകൂട്ടരും സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി വിധി.
മരട് പഞ്ചായത്തായിരിക്കെ 2005ൽ അനുമതി ലഭിച്ച് നിർമാണം ആരംഭിച്ചവയാണ് പൊളിക്കാൻ സുപ്രീംകോടതി നിർദേശിച്ച കെട്ടിടങ്ങൾ. നിർമാണം പുരോഗമിക്കുന്നതിനിടെയാണ് തദ്ദേശ സ്വയംഭരണ വിജിലൻസ് വിഭാഗം നിർമാണാനുമതി അനധികൃതമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നിർമാണാനുമതി പിൻവലിക്കാനും പണി നിർത്തിവെക്കാനും നോട്ടീസ് നൽകി. കെട്ടിട നിർമാതാക്കളുടെ ഹരജിയിൽ ഹൈകോടതി നടപടികൾ സ്റ്റേ ചെയ്തു. നിയമപരമായ നോട്ടീസ് നൽകി നിർമാണം തടയാനും നടപടികളെടുക്കാനും പഞ്ചായത്തിന് അനുമതി നൽകിയാണ് സിംഗ്ൾ ബെഞ്ച് ഇടപെടലുണ്ടായത്.
എന്നാൽ, പുതിയ നോട്ടീസ് നൽകാൻ പഞ്ചായത്ത് തയാറായില്ല. ഇതിനിടെ, മരട് നഗരസഭയായി മാറിയെങ്കിലും കോടതി നൽകിയ അവസരം വിനിയോഗിച്ച് പുതിയ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ അവരും തയാറായില്ല. പണി പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് നമ്പർ ഇടാനുള്ള അപേക്ഷ അനധികൃത കെട്ടിടങ്ങളെന്ന പേരിൽ തള്ളുകയും ചെയ്തു.
ഉടമകളുടെ ഹരജി പരിഗണിച്ച സിംഗ്ൾ ബെഞ്ച് കെട്ടിടങ്ങൾക്ക് നമ്പറിട്ട് നൽകാൻ നിർദേശിച്ചത് നഗരസഭക്ക് തിരിച്ചടിയായിരുന്നു. ഇതിനെതിരായ നഗരസഭയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. ആദ്യം നിർമാണാനുമതി നൽകുകയും നിർമാണം നടന്നുവരുന്നതിനിടെ പ്രവൃത്തി തടയുകയും ചെയ്തത് നഗരസഭയുടെ വീഴ്ചയുടെ ഫലമാണെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
