Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനായുടെ കടിയേറ്റ്​...

നായുടെ കടിയേറ്റ്​ മരണം:  നഷ്​ടപരിഹാരം നൽകാത്തതിന്  ചീഫ് സെക്രട്ടറിക്ക്  സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
നായുടെ കടിയേറ്റ്​ മരണം:  നഷ്​ടപരിഹാരം നൽകാത്തതിന്  ചീഫ് സെക്രട്ടറിക്ക്  സുപ്രീംകോടതി നോട്ടീസ്​
cancel

കോ​ട്ട​യം: നാ​യു​ടെ ക​ടി​യേ​റ്റ്​ മ​രി​ച്ച അ​ക​ല​ക്കു​ന്നം മ​ഞ്ഞാ​മ​റ്റം സ്വ​ദേ​ശി ഡോ​ളി​യു​ടെ (56) കു​ടും​ബ​ത്തി​ന് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തി​ന് സം​സ്ഥാ​ന ചീ​ഫ്  സെ​ക്ര​ട്ട​റി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ കോ​ട​തി​യ​ല​ഷ്യ നോ​ട്ടീ​സ്. 2013ലാ​ണ് ഡോ​ളി നാ​യു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച​ത്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ്​ മ​ര​ണ​പ്പെ​ടു​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച്  അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച റി​ട്ട. ജ​സ്​​റ്റി​സ്​ സി​രി​ജ​ഗ​ൻ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​പ്ര​കാ​രം 10ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ഡോ​ളി​യു​ടെ കു​ടും​ബ​ത്തി​ന് ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി നേ​ര​േ​ത്ത നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക​മ്മി​റ്റി കേ​ര​ള​ത്തി​ലെ​ത്തി സി​റ്റി​ങ്​ ന​ട​ത്തി റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക്് ന​ൽ​കി​യി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം വി​ധി​ച്ച​ത്. 

ആ​റു​മാ​സം മു​മ്പാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി അ​ക​ല​ക്കു​ന്നം  പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി. തു​ട​ർ​ന്ന്​​ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്തു​ന​ട​പ​ടി  സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റേ​റ്റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, സ​ർ​ക്കാ​റി​ന് ഇ​തു​സം​ബ​ന്ധി​ച്ച്​ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ന​ഷ്​​ട​പ​രി​ഹാ​രം പ​ഞ്ചാ​യ​ത്ത് ന​ൽ​കേ​ണ്ട​തി​െ​ല്ല​ന്നാ​ണ് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്ന് അ​റി​യി​ച്ച​ത്. പ​ഞ്ചാ​യ​ത്ത്​ ​ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ്​ ഇ​പ്പോ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ്​ ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstray dogmalayalam newsDog bite DeathSC Notice
News Summary - SC Notice to Chief Secretary about Dog bite Death - Kerala News
Next Story