ശബരിമല വിധി: റിവ്യു ഹരജികൾ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശ വിധിക്കെതിരെ ഹിന്ദു സംഘടനകൾ നൽകിയ പുനഃപരിശോധനാ ഹരജികൾ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ദേശീയ അയ്യപ്പ ഭക്തസംഘം പ്രസിഡൻറ് ശൈലജ വിജയൻ നൽകിയ ഹരജിയാണ് അടിയന്ത പ്രാധാന്യത്തോടെ പരിഗണിക്കാനവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയത്.
ക്രമപ്രകാരം മാത്രമേ ഹരജികള്‍ പരിഗണിക്കാൻ സാധിക്കൂയെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൂജ അവധിക്ക് മുമ്പ് തന്നെ ഹരജി പരിഗണിക്കണമെന്ന ഹരജിക്കാരന്‍റെ ആവശ്യം കോടതി തള്ളി. പൂജക്ക് കോടതി അടച്ചാലും അത് കഴിഞ്ഞ് തുറക്കുമല്ലോ എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. ശബരിമലയില്‍ ചടങ്ങുകള്‍ തുടങ്ങുന്ന സമയം അടുത്തതിനാല്‍ ഹരജിയുടെ അടിയന്തിര സ്വഭാവം മനസിലാക്കണമെന്ന് അഭിഭാഷകന്‍ മാത്യു നെടുംമ്പാറ വാദിച്ചു. എന്നാല്‍ അത്തരം വിഷയങ്ങള്‍ പരിഗണിക്കാൻ കോടതി തയാറായില്ല.
പന്തളം രാജകുടുംബവും എൻ.എസ്.എസും അടക്കം നാല് പേരാണ് ഇതുവരെ പുനഃപരിശോധന ഹരജി സമർപ്പിച്ചത്. വരും ദിവസങ്ങളിലും കൂടുതല്‍ പുനഃപരിശോധന ഹരജികള്‍ എത്തുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
