മകെൻറ വിവാഹത്തിൽ പെങ്കടുക്കാൻ മഅ്ദനിക്ക് അനുമതി
text_fieldsന്യൂഡല്‍ഹി: മൂത്ത മകൻ ഉമർ മുഖ്താറിെൻറ വിവാഹചടങ്ങിൽ പെങ്കടുക്കാൻ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. പി.ഡി.പി ചെയര്മാന് അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം. വിവാഹവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 14വരെ കേരളത്തിൽ തങ്ങാനാണ് അനുമതി. സുരക്ഷയുടെ ചെലവ് മഅ്ദനി വഹിക്കണം.
ആഗസ്ത് എട്ടിനും 20നുമിടയിൽ കൊല്ലം, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ പെങ്കടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇടക്കാല ഇളവനുവദിക്കണമെന്നായിരുന്നു മഅ്ദനിയുടെ ഹരജിയിലെ ആവശ്യം.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് അകമ്പടിവരുന്ന പൊലീസിെൻറ 20 ലക്ഷം രൂപയോളം വരുന്ന ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
നേരത്തെ, ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ മാതാവിനെ കാണാന്‍ ജാമ്യമനുവദിച്ച് ഉത്തരവിട്ട ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി, ഒമ്പതിന് നടക്കുന്ന മൂത്ത മകൻ ഉമർ മുഖ്താറിെൻറ വിവാഹ ചടങ്ങിൽ പെങ്കടുക്കാനും രോഗിയായ പിതാവിനെ കാണാനും അനുമതി നിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
