അന്ന് കമ്മത്ത്, ഇന്ന് ജയൻ: അകത്തും പുറത്തും പോരാടി ഇരകളായവർ...
text_fieldsതൃശൂർ: ‘അന്ത്യ യാത്ര... എന്നെ മനസ്സിലാകാത്തവരുടെ ലോകത്ത് നിന്നും, ഞാൻ മനസ്സിലാക്കാത ്ത ലോകത്തേക്ക്. സാമാന്യസാമൂഹിക സദാചാരമര്യാദകൾ നിത്യജീവിതത്തിൽ പാലിക്കപ്പെടണ ം എന്ന വാശിയാണ് ജീവിതം ദുഷ്കരമാക്കിയത്. എല്ലാവരോടും ക്ഷമ യാചിച്ച് വിട പറയുന്ന ു’-2017 ഡിസംബർ 13ന് വി.പി. കമ്മത്തിെൻറ അവസാന ഫേസ്ബുക്ക് കുറിപ്പ് അങ്ങനെയായിരുന്നു. അ തിന് പിന്നാലെ, കമ്മത്തിെൻറ ആത്മഹത്യ വാർത്തയെത്തി; കുറെപ്പേർക്ക് ആശ്വാസവും ചുരുക ്കം ചിലർക്ക് ആത്മനിന്ദയും തോന്നിച്ച ആത്മഹത്യ.
‘എറണാകുളത്തെ ആദ്യെത്ത ‘നെയ് ദോശ’കരിഞ്ഞു. ഇത് ‘സഹീ ദിശ’യിലേക്കുള്ള ചൂണ്ടുപലകയാകെട്ട’-കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്ത് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത ജീവനക്കാരനും സംഘടന നേതാവുമായ എൻ.എസ്. ജയെൻറ അവസാന ഫേസ് ബുക്ക് കുറിപ്പുകളിലൊന്ന് ഇങ്ങനെയായിരുന്നു. പരിഷ്കരണം എന്ന പേരിൽ ഇടപാടുകാരെയും ജീവനക്കാരെയും പ്രയാസത്തിലാക്കി എസ്.ബി.െഎ സംഘടിപ്പിക്കുന്ന ‘നയീ ദിശ’പരിശീലന പരിപാടിക്കെതിരായ പോരാട്ടത്തിെൻറ മുന്നണിയിൽനിന്ന ജയൻ വിജയം കാണുന്നുവെന്ന് സഹപ്രവർത്തകരെ അറിയിക്കാൻ പോസ്റ്റ് ചെയ്തതായിരുന്നു കുറിപ്പ്.
ജീവനക്കാരനായിരിക്കെ ലോർഡ് കൃഷ്ണ ബാങ്കിനെതിരെ കാലങ്ങളോളം പോരാടി, മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ ഞെരുങ്ങി നീങ്ങിയ ജീവിതമാണ് കമ്മത്ത് ഒരു നാൾ അവസാനിപ്പിച്ചത്. കമ്മത്തിെൻറ സംഘടന പോലും വഴിയിൽ ഉപേക്ഷിച്ച വേദനയുമായാണ് ജീവൻ ഉപേക്ഷിച്ചത്. ബാങ്കിങ് രംഗത്തും സംഘടനകളിലും കാര്യമായ ചലനമുണ്ടാക്കാതെ പോയ ആ ആത്മഹത്യയുടെ അടുത്ത പതിപ്പാണ് കഴിഞ്ഞ ദിവസം ജയനിലൂടെ ആവർത്തിച്ചത്.
നിയമവിരുദ്ധമായി ഉച്ചക്ക് ശേഷം ശാഖകൾ അടച്ചിട്ട് എസ്.ബി.െഎ സംഘടിപ്പിക്കുന്ന ‘നയീ ദിശ’പരിശീലന പരിപാടിക്കെതിരെ, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയൻ എറണാകുളം മേഖല ആക്ടിങ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും നാഷനൽ കോൺഫെഡറേഷൻ ഒാഫ് ബാങ്ക് എംപ്ലോയീസ് ജില്ല സെക്രട്ടറിയുമായ ജയൻ നിലപാടെടുത്തിരുന്നു. എറണാകുളത്തുനിന്നാണ് എസ്.ബി.െഎ പരിശീലനത്തിന് തുടക്കം കുറിച്ചത്. രാത്രി വൈകുവോളം നീളുന്ന പരിശീലനം കേരളത്തിൽ വൈകീട്ട് ആറിന് അവസാനിപ്പിക്കാൻ ബാങ്ക് നിർബന്ധിതമായി. ഇക്കാര്യത്തിൽ ജയെൻറ കർക്കശ നിലപാടിന് സംഘടന തലത്തിൽ വേണ്ടത്ര പിന്തുണ ലഭിക്കാത്തതും വിമർശനം ഉണ്ടായതും കടുത്ത സമ്മർദമായെന്നാണ് സൂചന.
മരണത്തിൽ അന്വേഷണത്തിന് സഹോദരൻ സുധീർ മധ്യമേഖല െഎ.ജിക്ക് പരാതി നൽകിയിട്ടുണ്ട്. സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. ജയനെതിരെ മേലധികാരികൾ അച്ചടക്ക നടപടിക്ക് നീക്കം നടത്തിയിരുന്നുവെന്നും അതുൾപ്പെടെ കാര്യങ്ങൾ അന്വേഷിക്കണമെന്നും സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂനിയൻ കേരള സർക്കിൾ ജനറൽ സെക്രട്ടറി എ. രാഘവൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്.ബി.െഎ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) വെള്ളിയാഴ്ച എല്ലാ ജില്ല കേന്ദ്രങ്ങളിലും എസ്.ബി.െഎ ശാഖക്കു മുന്നിൽ ധർണ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
