പണം നൽകിയില്ല; ഇടപാടുകാർ ബാങ്ക് ശാഖ ഉപരോധിച്ചു
text_fieldsവയനാട്: പണം കിട്ടാത്തതിനെ തുടർന്ന് ഇടപാടുകാർ ബാങ്ക് ശാഖ ഉപരോധിച്ചു. വയനാട് പുൽപള്ളി കാപ്പിസെറ്റ് എസ്ബിെഎ ശാഖയാണ് ഇടപാടുകാർ ഉപരോധിച്ചത്. ക്ഷീരസംഘങ്ങൾ നൽകിയ ചെക്ക് മാറാനെത്തിയ കർഷകരോട് തുടർച്ചയായ ദിവസങ്ങളിൽ പണമില്ലെന്ന് പറഞ്ഞതോടെയാണ് ഇടപാടുകാർ ബാങ്ക് ശാഖ ഉപരോധിച്ചത്.
ക്ഷീരസംഘങ്ങൾ കർഷകർക്ക് നൽകേണ്ട പണത്തിന് ചെക്ക് നൽകുകയായിരുന്നു. ഇതുമായി ബാങ്കിലെത്തിയ കർഷകരോട് പണമില്ലെന്ന് അറിയിച്ച് ദിവസവും ബാങ്ക് അധികൃതർ തിരിച്ചയക്കുകയായിരുന്നു. ദിവസവും എഴുപതോളം പേർക്ക് പണം നൽകാനായി ടോക്കൺ നൽകുന്നുണ്ടെങ്കിലും ആവശ്യമായ പണമില്ലെന്ന് ബാങ്ക് ഇടപാടുകാരെ അറിയിച്ചത്. ഇതേ തുടർന്നാണ് ക്ഷീരകർഷകരുടെ നേതൃത്വത്തിൽ ബാങ്ക് ശാഖ ഉപരോധിച്ചത്. കൽപറ്റ മുഖ്യ ശാഖയിൽ നിന്ന് നാല് ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
