ബാങ്ക് ആക്രമണക്കേസ് പ്രതിയെ എൻ.ജി.ഒ യൂനിയൻ പ്രസിഡൻറായി നിലനിർത്തി
text_fieldsതിരുവനന്തപുരം: ബാങ്ക് ആക്രമണക്കേസിലെ പ്രതിയെ എൻ.ജി.ഒ യൂനിയൻ പ്രസിഡൻറായി നിലനിർത്തി. വർക്കലയിൽ ചേർന്ന എൻ.ജി. ഒ യൂനിയൻ നോർത്ത് ജില്ല സമ്മേളനമാണ് ദേശീയ പണിമുടക്ക് ദിനത്തിൽ സ്റ്റാച്യുവിലെ എസ്.ബി.െഎ ശാഖ ആക്രമിച്ച കേ സിലെ ആറാംപ്രതി കെ.എ. ബിജുരാജിനെ പ്രസിഡൻറായി നിലനിർത്തിയത്. ബാങ്ക് ആക്രമണത്തിൽ ഒന്നരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിൽ ബിജുരാജ് ഉൾപ്പെടെ എട്ട് എൻ.ജി.ഒ യൂനിയൻ നേതാക്കൾ റിമാൻഡിലായിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചതും. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ബിജുരാജ് ഉൾപ്പെടെയുള്ള നേതാക്കൾ ബാങ്കിനുള്ളിലേക്ക് കയറുന്നത് കാണാമായിരുന്നു. സംഭവത്തെ തുടർന്ന് ബിജുരാജ് ഉൾപ്പെടെയുള്ളവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
ആരോഗ്യവകുപ്പ് ജീവനക്കാരനായ ബിജുരാജ് ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം പൂറത്തിയായിട്ടില്ലെന്നും അതിനാൽ ഇദ്ദേഹത്തെ പ്രസിഡൻറായി നിലനിർത്തിയതിൽ അസ്വാഭാവികതയില്ലെന്നുമാണ് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
