Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.ബി.​െഎ...

എസ്​.ബി.​െഎ നിലവിലുള്ള  എ.ടി.എം കാർഡ്​ പിൻവലിക്കുന്നു

text_fields
bookmark_border
എസ്​.ബി.​െഎ നിലവിലുള്ള  എ.ടി.എം കാർഡ്​ പിൻവലിക്കുന്നു
cancel
തൃ​ശൂ​ർ: ഒാ​ൺ​ലൈ​ൻ ബാ​ങ്ക്​ ഇ​ട​പാ​ടു​ക​ളി​ലെ ത​ട്ടി​പ്പ്​ ത​ട​യാ​ൻ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ നി​ല​വി​ലു​ള്ള മാ​ഗ്​​സ്​​ട്രൈ​പ്​ എ.​ടി.​എം കാ​ർ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ന്നു. പ​ക​രം ഇ.​എം.​വി (യൂ​റോ​പേ-​മാ​സ്​​റ്റ​ർ-​വി​സ) ചി​പ്​ കാ​ർ​ഡ്​ ന​ൽ​കും. ഒാ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ പ​ര​മാ​വ​ധി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ബാ​ങ്കി​​െൻറ ന​ട​പ​ടി. കെ.​വൈ.​എ​സി (നോ ​യു​വ​ർ ക​സ്​​റ്റ​മ​ർ) വി​വ​ര​ങ്ങ​ൾ പു​തു​ക്കി​യ ഇ​ട​പാ​ടു​കാ​രു​ടെ കാ​ർ​ഡാ​ണ്​ മാ​റ്റി ന​ൽ​കു​ന്ന​ത്. മാ​റ്റ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ർ​ഡ്​ മു​ഖേ​ന​യു​ള്ള ഇ​ട​പാ​ടു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ട​സ്സ​പ്പെ​ടാ​ൻ ഇ​ട​യു​ണ്ടെ​ന്ന്​ ബാ​ങ്ക്​ ഇ​ട​പാ​ടു​കാ​ർ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

രാ​ജ്യ​ത്ത്​ ഉ​പ​യോ​ഗ​ത്തി​ലു​ള്ള എ.​ടി.​എം കാ​ർ​ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മാ​ഗ്​​​​സ്​​ട്രൈ​പ്​ ആ​ണ്. ഒാ​ൺ​ലൈ​ൻ ബാ​ങ്കി​ങ്​ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ എ​സ്.​ബി.​െ​എ കു​റേ​യ​ധി​കം എ.​ടി.​എം കാ​ർ​ഡു​ക​ൾ ത​ട​ഞ്ഞി​രു​ന്നു. ഇൗ ​കാ​ർ​ഡി​​െൻറ ഉ​ട​മ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും ഇ.​എം.​വി ചി​പ്​ കാ​ർ​ഡ്​ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ഇ​തി​നാ​യി നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖേ​ന​യോ സ്വ​ന്തം ഇ​ട​പാ​ടു​ള്ള ശാ​ഖ​യി​ലോ അ​പേ​ക്ഷ ന​ൽ​ക​ണം. കാ​ർ​ഡ്​ ത​ട​ഞ്ഞ​താ​യി അ​റി​യി​പ്പ്​ ല​ഭി​ക്കു​ന്ന​വ​ർ പ​ക​രം കാ​ർ​ഡി​നാ​യി ഉ​ട​ൻ അ​പേ​ക്ഷി​ക്ക​ണം. www.onlinesbi.com സൈ​റ്റി​ൽ ക​യ​റി യൂ​സ​ർ ​െഎ.​ഡി​യും പാ​സ്​​വേ​ഡും ​ൈട​പ്​ ചെ​യ്​​ത്​ തു​റ​ന്ന്​ ‘ഇ ​സ​ർ​വി​സ​സ്​’ ടാ​ബി​ൽ ക്ലി​ക്ക്​ ചെ​യ്യ​ണം. തു​ട​ർ​ന്ന്​  ‘എ.​ടി.​എം കാ​ർ​ഡ്​ സ​ർ​വി​സ​സ്​’ വി​ഭാ​ഗ​ത്തി​ൽ ക​യ​റി നി​ർ​ദേ​ശ​ങ്ങ​ൾ​ക്കൊ​ത്ത്​ പ്ര​തി​ക​രി​ക്ക​ണം.

മാ​ഗ്​​സ്​​​ട്രൈ​പ്​ കാ​ർ​ഡി​നു​പ​ക​രം ഇ.​എം.​വി ചി​പ്​ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ർ.​ബി.​െ​എ ക​ഴി​ഞ്ഞ വ​ർ​ഷം​ത​ന്നെ ബാ​ങ്കു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​ടു​ത്ത സെ​പ്​​റ്റം​ബ​ർ 30ന​കം ഇൗ ​പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ എ​സ്.​ബി.​െ​എ പോ​ലും ഇ​പ്പോ​ഴാ​ണ്​ അ​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങു​ന്ന​ത്. എ​സ്.​ബി.​െ​എ​യു​ടെ പ​ല ഭൂ​രി​ഭാ​ഗം ശാ​ഖ​ക​ളി​ലു​ള്ള​വ​ർ​ക്കും ഇ​തെ​ക്കു​റി​ച്ച്​ അ​റി​യി​ല്ല. എ​സ്.​ബി.​െ​എ​ക്ക്​ പു​റ​മെ എ​ച്ച്.​ഡി.​എ​ഫ്.​സി​യും കാ​ർ​ഡ്​ മാ​റ്റ​ത്തി​​െൻറ പാ​ത​യി​ലാ​ണ്. ക്ര​മേ​ണ മ​റ്റു ബാ​ങ്കു​ക​ളും മാ​റ്റി ന​ൽ​കും.

മാ​ഗ്​​​സ്​​ട്രൈ​പ്​ കാ​ർ​ഡി​​െൻറ പി​ൻ​ഭാ​ഗ​ത്തു​ള്ള ക​റു​പ്പ്​ കാ​ന്തി​ക സ്​​ട്രി​പ്പി​ലാ​ണ്​ ഇ​ട​പാ​ടു​കാ​ര​നെ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​ത്. കാ​ർ​ഡ്​ സ്​​വൈ​പ്​ ചെ​യ്യു​േ​മ്പാ​ൾ അ​തി​ലെ വി​വ​ര​ങ്ങ​ൾ​ക്കൊ​ത്താ​ണ്​ ഇ​ട​പാ​ട്​ ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ടാ​ൻ താ​ര​ത​മ്യേ​ന എ​ളു​പ്പ​മാ​െ​ണ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ഇ.​എം.​വി കാ​ർ​ഡി​​െൻറ മു​ൻ​വ​ശ​ത്തു​ത​ന്നെ ഒ​രു ചി​പ്​ ഉ​ണ്ട്. ഇൗ ​ചി​പ്പി​ലാ​ണ്​ ഇ​ട​പാ​ടി​​െൻറ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. ഉ​പ​യോ​ഗം മാ​ഗ്​​സ്​​ട്രൈ​പ്​ കാ​ർ​ഡി​േ​ൻ​റ​തു  പോ​ലെ​യാ​ണ്. ഇ​തി​ലെ വി​വ​ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ പ്ര​യാ​സ​മാ​െ​ണ​ന്ന്​ ആ​ർ.​ബി.​െ​എ അ​വ​കാ​ശ​പ്പെ​ടു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbikerala newsatm cardmalayalam news
News Summary - sbi atm card change soon- Kerala news
Next Story