Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ കലാപത്തിലെ...

മലബാർ കലാപത്തിലെ രക്തസാക്ഷികൾ സ്വാതന്ത്ര സമരസേനാനികൾ; നന്ദികാണിച്ചി​ല്ലെങ്കിലും നന്ദികേട്​ കാണിക്കരുത്​ -സാദിഖലി തങ്ങൾ

text_fields
bookmark_border
മലബാർ കലാപത്തിലെ രക്തസാക്ഷികൾ സ്വാതന്ത്ര സമരസേനാനികൾ; നന്ദികാണിച്ചി​ല്ലെങ്കിലും നന്ദികേട്​ കാണിക്കരുത്​ -സാദിഖലി തങ്ങൾ
cancel

മലപ്പുറം: മലബാറിൽ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്​ നേതൃത്വം നൽകിയ ആലി മുസ്​ലിയാരെയും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെയും അടക്കം 387 പേരെ സ്വാ​തന്ത്ര്യസമര രക്​തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന്​ നീക്കം ചെയ്​ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധവുമായി മുസ്​ലിം ലീഗ്​ മലപ്പുറം ജില്ല പ്രസിഡൻറ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.

മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിനു വേണ്ടി പോരാടിയവരാണെന്നും അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മലപ്പുറത്ത്​ മാധ്യമ പ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ​

ചരിത്രത്തെ വക്രീകരിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ നീക്കത്തിൽ നിന്ന് പിൻമാറണം വക്രീകരിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലനിൽക്കും യുവതലമുറയോട് ചെയ്യുന്ന അനീതിയാണെന്നും സാദിഖലി വ്യക്​തമാക്കി. ബി.ജെ.പിയുടെ അജണ്ടയാണിതെന്നും രാജ്യം മാത്രമല്ല ലോകം തന്നെ ഇത്​ അംഗീകരിക്കില്ലെന്നും പ്രതിപക്ഷ ഉപനേതാവ്​ പി.കെ.കുഞ്ഞാലിക്കുട്ടി. ചരിത്രപുരുഷൻമാർ ജീവിക്കുന്നത് രേഖകളിലല്ലെന്നും മനുഷ്യ മനസുകളിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Rebellion
News Summary - Sayyid Sadik Ali Shihab Thangal shihab thangal about malabar rebellion
Next Story