കൊല്ലപ്പെട്ട ഔഫിന്റെ വീട് ജിഫ്രി തങ്ങൾ സന്ദർശിച്ചു
text_fieldsകാഞ്ഞങ്ങാട്: കല്ലൂരാവിയിൽ മുസ്ലിംലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ അബ്ദുറഹ്മാൻ ഔഫിന്റെ വീട് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി തങ്ങൾ സന്ദർശിച്ചു. എൽ.ഡി.എഫ്, എസ്.വൈ.എസ് (എ.പി വിഭാഗം) സജീവ പ്രവർത്തകനായ ഔഫിന്റെ വീട്ടിൽ ഇന്ന് 10 മണിയോടെയാണ് ജിഫ്രി തങ്ങൾ എത്തിയത്.
ഔഫിന്റെ കുടുംബവുമായി നേരത്തേ ബന്ധമുണ്ടെന്നും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരാരാണെന്ന് തെളിയേണ്ടതുണ്ടെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചു. കൊലകൾക്ക് വേണ്ടിയും അക്രമങ്ങൾക്ക് വേണ്ടിയും ആരും തുനിയരുതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
നേരത്തേ ഔഫിന്റെ വീട് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചിരുന്നു. പ്രതികളെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും കൊലപാതകത്തെ അപലപിക്കുന്നുവെന്നും മുനവ്വറലി തങ്ങൾ പ്രതികരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

