Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആവശ്യമാണെങ്കിൽ വനിതകളെ...

ആവശ്യമാണെങ്കിൽ വനിതകളെ മത്സരിപ്പിക്കുന്നതിൽ സമസ്​തക്ക്​ എതിർപ്പില്ല -നിലപാട്​ വ്യക്തമാക്കി ജിഫ്രി തങ്ങൾ

text_fields
bookmark_border
jifri thangal to media
cancel

കോഴിക്കോട്​: വനിതകളെ മത്സരിപ്പിക്കുന്നതിൽ സമസ്​തക്ക്​ എതിർപ്പുണ്ടെന്ന വാദം ശരിയല്ലെന്ന്​ സമസ്​ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. പക്ഷേ പരിഗണിക്കപ്പെടേണ്ട അനിവാര്യ സാഹചര്യത്തിലാകണം വനിതകളെസ്ഥാനാർഥികളാക്കേണ്ടതെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. സമസ്​തയുടെ നിയന്ത്രണത്തിലുള്ള സുപ്രഭാതം ഓൺലൈനിന്​ നൽകിയ അഭിമുഖത്തിലാണ്​ ജിഫ്രി തങ്ങൾ നിലപാട്​ വ്യക്തമാക്കിയത്​.

''മുസ്​ലിംലീഗിനെ വനിത സ്ഥാനാർഥികളെ നിർത്തുന്നതിൽ നിന്നും വിലക്കുന്നത്​ സമസ്​തയല്ല. ആരെങ്കിലും മതാഭിപ്രായം പറഞ്ഞിട്ടുണ്ടാവാം. മുസ്​ലിം ലീഗ്​ മതേതര സ്വഭാവമുള്ള പാർട്ടിയാണ്​. മുസ്​ലിം പേരുണ്ടെങ്കിലും ലീഗ്​ മറ്റുള്ളവരുടെ അവകാശങ്ങൾക്ക്​ വേണ്ടി പ്രവർത്തിക്കുന്നവരാണ്​​. മുസ്​ലിംലീഗിനെ സംബന്ധിച്ച്​ സ്ഥാനാർഥികളെ സംവരണ സീറ്റിലേക്കും അല്ലാതെയും പരിഗണിക്കേണ്ടി വന്നേക്കാം. അങ്ങനെ പരിഗണിച്ചില്ലെങ്കിൽ അവരുടെ ശക്തി നഷ്​ടപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യാം. സംവരണ സീറ്റിൽ പരിഗണിക്കേണ്ടത്​ നിർബന്ധമാണ്​. അല്ലാത്ത സീറ്റുകളിലേക്കും

പരിഗണിക്കക​െപ്പടേണ്ട സന്ദർഭങ്ങളിൽ പരിഗണിച്ചാൽ തെറ്റാണെന്ന്​ പറയാനാവില്ല. ഇതുമായി ബന്ധപ്പെട്ട്​ എന്നോട്​ അഭിപ്രായം ​ചോദിച്ചിരുന്നു.നിങ്ങളുടെ നിലനിൽപ്പിന്​ ആവശ്യമാണെങ്കിൽ എതിരായ സാഹചര്യത്തിൽ നിർത്തുന്നതിനോട്​ സമസ്​തക്ക്​​ എതിർപ്പില്ലെന്ന്​ അറിയിച്ചു. പോഷക സംഘടനയുടെ അഭിപ്രായങ്ങൾ സമസ്​തയുടെ ഔദ്യോഗിക അഭിപ്രായമല്ല'' - ജിഫ്രി തങ്ങൾ പറഞ്ഞു.

മുസ്​ലിം ലീഗ്​ വനിതകളെ സ്ഥാനാർഥികളാക്കാത്തിന്​ പിന്നിൽ സമസ്​തയുടെ സമ്മർദ്ദമാണെന്ന ആരോപണങ്ങൾക്കുള്ള വ്യക്തമായ നിലപാടാണ്​ ജിഫ്രി തങ്ങളുടേത്​. കോഴിക്കോട്​ സൗത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥി കഴിഞ്ഞ ദിവസം ജിഫ്രി തങ്ങളുടെ ആശിർവാദം തേടി സന്ദർശനം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlMuhammad Jifri Muthukkoya Thangal
Next Story