Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡൻറ് എ സഈദ് അന്തരിച്ചു

text_fields
bookmark_border
എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡൻറ് എ സഈദ് അന്തരിച്ചു
cancel

കോഴിക്കോട്: എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡൻറ് എ സഈദ് (63) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര് യാശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരുമാസമായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. ഖബറടക്കം ബുധന്‍ രാവിലെ 10ന് മലപ്പുറം എടവണ്ണ ജുമാ മസ്ജിദില്‍.

2002- 2006 കാലയളവില്‍ നാഷനല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് ചെയര്‍മാന്‍, നാഷനല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷനല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, മുസ്‌ലിം റിലീഫ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ്, ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: റഹ്മാബി. മക്കള്‍: ഷബ്‌ന, ഷംല, സ്വാലിഹ. മരുമക്കള്‍: സലീം ബാബു, അബ്ദുല്‍ ബാരി, ഷറഫുദ്ദീന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sayeed Alpetta death- kerala news
Next Story