Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാട്സ്ആപ്പിൽ ഈ നമ്പർ...

വാട്സ്ആപ്പിൽ ഈ നമ്പർ സേവ് ചെയ്തോളു; കെ.​എ​സ്.​ആ​ർ.​ടി.​സി ടിക്കറ്റ് ഇനി വേ​ഗ​ത്തി​ൽ സ്വന്തമാക്കാം

text_fields
bookmark_border
വാട്സ്ആപ്പിൽ ഈ നമ്പർ സേവ് ചെയ്തോളു; കെ.​എ​സ്.​ആ​ർ.​ടി.​സി ടിക്കറ്റ് ഇനി  വേ​ഗ​ത്തി​ൽ സ്വന്തമാക്കാം
cancel

​തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഡി​ജി​റ്റ​ൽ യാ​ത്രാ​സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ലും ല​ളി​ത​മാ​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന വാ​ട്സ്ആ​പ്​ ടി​ക്ക​റ്റി​ങ് സം​വി​ധാ​നം വ്യാ​ഴാ​ഴ്​​ച നി​ല​വി​ൽ വ​രും. എ.​ഐ​യു​മാ​യി ബ​ന്ധി​പ്പി​ച്ച വാ​ട്സ്ആ​പ്​ ന​മ്പ​ർ വ​ഴി ചാ​റ്റ്​ ചെ​യ്ത്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണി​ത്. +919447071021 എ​ന്ന ന​മ്പ​റി​ലാ​ണ്​ ഇ​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഹാ​യ്, എ​ന്ന്​ ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ ചാ​റ്റ്​ തു​ട​ങ്ങി​യാ​ൽ എ​വി​ടെ നി​ന്നാ​ണ്, എ​ങ്ങോ​ട്ടാ​ണ്, ഏ​ത്​ തീ​യ​തി​യി​ലാ​ണ്​ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഓ​പ്​​ഷ​ൻ സ്വ​ഭാ​വ​ത്തി​ൽ ചാ​റ്റാ​യി ല​ഭ്യ​മാ​കും. സ​ർ​വി​സ് അ​ന്വേ​ഷ​ണം മു​ത​ൽ സീ​റ്റ് ല​ഭ്യ​ത, നി​ര​ക്ക്, ബോ​ഡി​ങ് - ഡ്രോ​പ്പി​ങ് പോ​യ​ന്‍റു​ക​ൾ, പ​ണ​മ​ട​ക്ക​ൽ, ക്യൂ.​ആ​ർ കോ​ഡോ​ടു​കൂ​ടി​യ ഇ-​ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ൽ വ​രെ​യു​ള്ള മു​ഴു​വ​ൻ ബു​ക്കി​ങ്​ പ്ര​ക്രി​യ​യും വാ​ട്സ്ആ​പ്​ ചാ​റ്റി​ൽ​ത്ത​ന്നെ പൂ​ർ​ത്തി​യാ​ക്കാം.

ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ റി​സ​ർ​വേ​ഷ​ൻ പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക​യോ വേ​ണ്ടെ​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത. നി​ല​വി​ലു​ള്ള റി​സ​ർ​വേ​ഷ​ൻ പ്ലാ​റ്റ്ഫോ​മാ​യ www.onlineksrtcswift.com മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ്​ വാ​ട്സ്ആ​പ്​ ബു​ക്കി​ങ്​ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം പൊ​തു​ജ​ന സേ​വ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ സം​സ്ഥാ​ന റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം മ​സ്ക​റ്റ് ഹോ​ട്ട​ലി​ലെ സിം​ഫ​ണി ഹാ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​വ​ശ്യം എ​ഴു​തി​യി​ട്ടാ​ലും ടി​ക്ക​റ്റ്​ റെ​ഡി

സാ​ധാ​ര​ണ ചാ​റ്റ്ബോ​ട്ടു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് വാ​ട്സ്ആ​പ്​ ബു​ക്കി​ങ്​ സം​വി​ധാ​നം. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ചോ​ദ്യോ​ത്ത​ര​ങ്ങ​ളി​ലും മെ​നു ക്ര​മ​ത്തി​ലും ഒ​തു​ങ്ങു​ന്ന​തി​നു പ​ക​രം സ്വാ​ഭാ​വി​ക ഭാ​ഷ പ്രൊ​സ​സി​ങ്​ ശേ​ഷി​യു​ള്ള ജെ​മി​നി ലാ​ർ​ജ് ലാം​ഗ്വേ​ജ് മാ​തൃ​ക​യി​ലാ​ണ്​ ഈ ​സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​പ്​​ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ബു​ക്കി​ങ്​ രീ​തി​ക്ക്​ പ​ക​രം യാ​ത്ര​ക്കാ​ര​ൻ സ്വ​ന്തം വാ​ക്കു​ക​ളി​ൽ എ​ഴു​തു​ന്ന സ​ന്ദേ​ശ​ത്തി​ൽ നി​ന്നു​ത​ന്നെ പു​റ​പ്പെ​ടു​ന്ന സ്ഥ​ലം, ല​ക്ഷ്യ​സ്ഥാ​നം, തീ​യ​തി, സ​മ​യം, യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം എ​ന്നി​വ വേ​ർ​തി​രി​ച്ചെ​ടു​ത്ത് ബു​ക്കി​ങ്ങി​ന്​ സാ​ധി​ക്കു​മെ​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത. ഗൂ​ഗി​ൾ ഭാ​ഷ ഡേ​റ്റ​ബേ​സി​ൽ ല​ഭ്യ​മാ​യ ഏ​തു പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലും ഇ​ട​പാ​ട് ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online bookingKSRTCDigital ServiceWhatsApp
Next Story