
'കോൺഗ്രസിനെ രക്ഷിക്കാൻ കെ. സുധാകരൻ വരണം'; കെ.പി.സി.സി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകൾ
text_fieldsതിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് കോൺഗ്രസിനെ രക്ഷിക്കാൻ തലപ്പത്ത് കെ. സുധാകരനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകൾ. കെ.പി.സി.സി ആസ്ഥാനത്താണ് പോസ്റ്ററുകൾ പതിപ്പിച്ചത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ.
കോൺഗ്രസിെല ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം. കോൺഗ്രസിന്‍റെ മുന്നേറ്റത്തിന് കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിലെ തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ. സുധാകരനെയും കെ. മുരളീധരനെയും അനുകൂലിച്ചുകൊണ്ടുമായിരുന്നു പോസ്റ്ററുകൾ. ഇരുവരുടെയും നേതൃ സ്ഥാനത്ത് കൊണ്ടുവരണമെന്നായിരുന്നു ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
