Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കെ. സുധാകരനെ...

'കെ. സുധാകരനെ വിളിക്കൂ'; കോട്ടയത്തും സേവ്​ കോൺഗ്രസ് ബോർഡ്​

text_fields
bookmark_border
കെ. സുധാകരനെ വിളിക്കൂ; കോട്ടയത്തും സേവ്​ കോൺഗ്രസ് ബോർഡ്​
cancel

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങൾക്കിടെ കോട്ടയത്തും സേവ്​ കോൺഗ്രസി​െൻറ പേരിൽ പോസ്​റ്റർ. 'കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരാൻ കെ. സുധാകരനെ വിളിക്കൂ' തലക്കെട്ടി​െല ബോർഡ്​ കോട്ടയം ഡി.സി.സി ഓഫിസിന്​​ സമീപത്താണ്​ പ്രത്യക്ഷപ്പെട്ടത്​.

കോൺഗ്രസിന്​ പുതിയ ഉണർവുനൽകാൻ നേതൃമാറ്റമെന്ന ആവശ്യവും എം.സി റോഡിൽ ഐഡ ജങ്​ഷന്​ സമീപത്ത്​ വൈദ്യുതി പോസ്​റ്റിൽ സ്ഥാപിച്ച ബോർഡിലുണ്ട്​. അനിവാര്യമെന്ന​ ഹാഷ്​ടാഗും ഇതിനൊപ്പമുണ്ട്​.

സുധാകര​െൻറ മുഴുനീള ചിത്രത്തിനൊപ്പം ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, രമേശ്​ ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുടെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്​. കെ. സുധാകരനെ വിളിക്കൂവെന്ന പേരിൽ തിരുവനന്തപുരത്തും കാസർകോടും പോസ്​റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:save congress
News Summary - save congress board in kottayam
Next Story