Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും; വിവാദത്തിന് പിന്നാലെ ചിത്രം മറച്ചു -വിഡിയോ

text_fields
bookmark_border
ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും; വിവാദത്തിന് പിന്നാലെ ചിത്രം മറച്ചു -വിഡിയോ
cancel

നെടുമ്പാശ്ശേരി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. ഒരു വിഭാഗത്തിന്‍റെ എതിർപ്പിനെ തുടർന്ന് സവർക്കറുടെ ചിത്രം മറച്ചു.

അൻവര്‍ സാദത്ത് എം.എൽ.എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് സംഭവം. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്. വിവാദമായതോടെ ഇത് മറച്ചു പകരം ഗാന്ധിജിയുടെ ചിത്രം പതിച്ചു. പിന്നാലെ ഐ.എൻ.ടി.യു.സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷിനെ സസ്പെൻഡ് ചെയ്തു. പ്രചാരണ ബോ‍ർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നും നേതാക്കൾ വിശദീകരിച്ചു.

ജോഡോ യാത്ര അത്താണിയില്‍ എത്തുന്നതിന് മുമ്പായിരുന്നു ചിത്രം മറച്ചത്. സംഭവത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തോട് ജില്ല നേതൃത്വം വിശദീകരണം തേടി. സവര്‍ക്കറുടെ പടം വച്ചതിനെ ട്രോളി പി.വി. അന്‍വര്‍ എം.എൽ.എ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Savarkar's picture for the promotion of Bharat Jodo Yatra
Next Story