'സവർക്കർ ബ്രിട്ടീഷ്കാർക്ക് മാപ്പെഴുതി കൊടുത്ത് ശിക്ഷയിൽ നിന്ന് ഇളവു വാങ്ങിയ ആൾ'
text_fieldsമാഹി: സ്വാതന്ത്ര്യ സമര നേതാക്കളുടെ ചി'ത്രങ്ങൾക്കൊപ്പം സവർക്കറുടെ ഫോട്ടോയും ഉൾപ്പെടുത്തണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യം സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മാഹി ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി വാർത്താ ക്കുറിപ്പിൽ അറിയിച്ചു.
പന്തക്കൽ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത 75 സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പം ബ്രിട്ടീഷ് കാർക്ക് മാപ്പെഴുതി കൊടുത്ത് ശിക്ഷയിൽ നിന്ന് ഇളവു വാങ്ങിയ ഹിന്ദുമഹാസഭാ നേതാവായ സവർക്കറുടെ ഫോട്ടോയും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
മഹാത്മാഗാന്ധിയെ വധിച്ച കേസിൽ ആറാം പ്രതിയായി വിചാരണ നേരിട്ട വ്യക്തിയാണദ്ദേഹം. ഇത്തരം ഒരാളുടെ ചിത്രം സ്വാതന്ത്ര്യ സമര നേതാവെന്ന നിലയിൽ പുതു തലമുറക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്. സംഘപരിവാർ സംഘടനകളുടെ ഭീഷണിക്കു മുന്നിൽ അധികൃതർ മുട്ടുമടക്കരുതെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

