മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സവാദ് ലൈംഗികാതിക്രമ കേസിൽ വീണ്ടും അറസ്റ്റിൽ
text_fieldsതൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റിലായി. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന യുവതി പരാതി നൽകിയിരുന്നു. അന്നുതന്നെ യുവതി ഇതുസംബന്ധിച്ച് പരാതി തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ നല്‍കിയിരുന്നു.
2023 ലും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതിക്രമത്തെ തുടർന്ന് ബസിൽ യുവതി ബഹളം വെക്കുകയും പരാതി കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. ഇതോടെ ബസില്‍ നിന്നും ഇറങ്ങിയോടിയ സവാദിനെ കണ്ടക്ടറടക്കമുളളവർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായിരുന്നു. കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയതും വാര്‍ത്തയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

