Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രാവിലക്കിൽ ഇളവ്​​...

യാത്രാവിലക്കിൽ ഇളവ്​​ പ്രാബല്യത്തിലായെന്ന്​ സൗദി സിവിൽ ഏവിയേഷൻ

text_fields
bookmark_border
afghan keralites
cancel

റിയാദ്​: സൗദിയില്‍നിന്ന് വാക്​സിനേഷൻ പൂർത്തിയാക്കി നാട്ടിൽ പോയവർക്ക്​ മടങ്ങിവരാൻ പ്രഖ്യാപിച്ച ഇളവ്​ പ്രാബല്യത്തിലായതായി സൗദി സിവിൽ ഏവിഷേയൻ അതോറിറ്റി (ഗാക). വിമാന കമ്പനികൾക്ക് അയച്ച​ സർക്കുലറിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. കോവിഡ്​ പൊട്ടിപുറപ്പെട്ടത്​ മുതൽ വിവിധ രാജ്യങ്ങൾക്ക്​ ഏർപ്പെടുത്തിയ യാത്രാനിരോധനത്തിൽ ഇളവ്​ വരുത്തുകയാണെന്നും സൗദിയിൽ നിന്ന്​ കോവിഡ്​ വാക്​സിനേഷൻ പൂർത്തിയാക്കിയ ശേഷം യാത്രാനിരോധിത രാജ്യങ്ങളിലേക്ക്​ പോയവർക്ക്​ തിരിച്ചുവരാമെന്നും സർക്കുലറിൽ പറയുന്നു.

സൗദി ഇഖാമയുള്ള, സൗദിയിൽ തന്നെ രണ്ട്​ ഡോസ്​ വാക്​സി​ൻ കുത്തിവെപ്പ്​ എടുത്തവർക്ക്​ മാത്രമാണ്​ യാത്രാവിലക്ക്​ ഒഴിവാക്കിയിരിക്കുന്നത്​. എന്നാൽ കോവിഡ്​ വ്യാപനം തടയാൻ നിശ്ചയിച്ചിരിക്കുന്ന മുഴുവൻ വ്യവസ്​ഥകളും പാലിച്ചുവേണം യാത്ര നടത്തേണ്ടത്​. ഇതിൽ വീഴ്​ച വരുത്തിയാൽ ഗവൺമെൻറ്​ ഉത്തരവ്​ അനുസരിച്ചുള്ള ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

പുതിയ തീരുമാനം പ്രാബല്യത്തിലായെങ്കിലും ഇന്ത്യയെ പോലുള്ള യാത്രനി​േരാധമുള്ള രാജ്യങ്ങളിൽ നിന്ന്​ എങ്ങനെ സൗദിയിലേക്ക്​ യാത്ര ചെയ്യും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ ഇന്ത്യക്കും സൗദിക്കുമിടയിൽ യാത്രാനിരോധനമുള്ളതിനാൽ റെഗുലർ വിമാന സർവിസ് പുനരാരംഭിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ എയർ ബബ്​ൾ കരാറും ആയിട്ടില്ല. അടിയന്തര സാഹചര്യത്തിൽ പരസ്​പര സഹകരണത്തോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ ദേശീയ വിമാന കമ്പനികളോ ഗവൺമെൻറ്​ ചുമതലപ്പെടുത്തുന്ന സ്വകാര്യ വിമാന കമ്പനികളോ സർവിസ്​ നടത്താൻ നിശ്ചയിക്കുന്ന സംവിധാനമാണ്​ എയർ ബബ്​ൾ. എന്നാൽ ഇക്കാര്യത്തിൽ ചർച്ചകൾ നടന്നെങ്കിലും കരാറായിട്ടില്ല. ആരോഗ്യ ജീവനക്കാർക്കും നയതന്ത്ര ഉദ്യോഗസ്​ഥർക്കും സഞ്ചരിക്കാൻ ഏർപ്പെടുത്തുന്ന ചാർട്ടർ വിമാനങ്ങളാണ്​ പിന്നീടുള്ള ഏക മാർഗം. ഇളവ്​ പരിധിയിൽ വരുന്നവർക്ക്​ ഇങ്ങനെയുള്ള ചാർട്ടർ വിമാനങ്ങളിൽ സൗദിയിലേക്ക്​ വരാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiatravel ban
News Summary - Saudi Civil Aviation order on travel ban
Next Story