Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി സ്വദേശിയായ എട്ടു വയസുകാരൻ മുങ്ങി മരിച്ചു

text_fields
bookmark_border
kumarakom accident
cancel
camera_alt????? ????? ??????????? ?????? ????

കുമരകം: കോട്ടയം കുമരകത്ത് സൗദി അറേബ്യൻ സ്വദേശിയായ എട്ടു വയസുകാരൻ മുങ്ങി മരിച്ചു. മജീദ് ആദിൻ ഇബ്രാഹിമാണ് മരിച്ചത്.  കുമരകത്തെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്. 

മരണകാരണം സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്ന് പിതാവ് പറയുന്നു. കുട്ടിയെ രക്ഷിക്കാനായി നീന്തൽ കുളത്തിൽ ഇറങ്ങിയവർക്കും ഷോക്കേറ്റിരുന്നു. 

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi citizen Eight Year old Boy dead in Kumarakom Resort Swimming Pool -Kerala News
Next Story