Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യയുമായി ബന്ധം...

ഇന്ത്യയുമായി ബന്ധം ശക്​തമാക്കും –സൗദി അംബാസഡർ 

text_fields
bookmark_border
ഇന്ത്യയുമായി ബന്ധം ശക്​തമാക്കും –സൗദി അംബാസഡർ 
cancel

കോ​ഴി​ക്കോ​ട്​: ഇ​ന്ത്യ​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന സൗ​ഹൃ​ദ​ബ​ന്ധ​വും സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ര്‍ ഡോ. ​സൗ​ദ് മു​ഹ​മ്മ​ദ് അ​ൽ​സാ​ത്തി. അ​റ​ബി ഭാ​ഷ പ​ഠ​ന​ത്തി​ല​ട​ക്കം കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​െ​മ​ന്നും സൗ​ദി​യു​ടെ ഉ​ന്ന​ത​ത​ല സം​ഘ​ത്തി​നൊ​പ്പം കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍ശി​ച്ച അ​ൽ​സാ​ത്തി പ​റ​ഞ്ഞു. 

ഉൗ​ർ​ജ, ധ​ന​കാ​ര്യ, സാ​േ​ങ്ക​തി​ക, വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ളി​ൽ സൗ​ദി​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും ബ​ന്ധം ഉൗ​ഷ്​​മ​ള​മാ​ണ്. ഇ​ന്ത്യ​യു​െ​ട നാ​ലാ​മ​ത്തെ വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​ണ്​ സൗ​ദി. കേ​ര​ള​ത്തി​ലേ​ക്ക്​ ത​​​െൻറ രാ​ജ്യ​ത്തു​നി​ന്ന്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ്​ എ​ത്തു​ന്ന​​ത്. ഇ​വി​ട​ത്തെ മു​സ​ലിം​ക​ൾ സൗ​ദി അ​റേ​ബ്യ​യി​ലെ ച​ല​ന​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ക്ക, മ​ദീ​ന പോ​ലു​ള്ള വി​ശു​ദ്ധ സ്​​ഥ​ല​ങ്ങ​ളി​േ​ല​ക്ക്​​ എ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രു​െ​ട എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും അ​ൽ​സാ​ത്തി പ​റ​ഞ്ഞു. സൗ​ദി​യി​ൽ ​േജാ​ലി​ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന്​  ഇ​ന്ത്യ​ക്കാ​ർ ക​ഠി​നാ​ധ്വാ​നി​ക​ളാ​ണ്.  ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ സൗ​ദി ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു. 

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​യി വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സ​ഹ​ക​ര​ണ​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സൗ​ദി​യി​ലെ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന നി​ർ​​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ൽ​സാ​ത്തി പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷം മു​മ്പ്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സൗ​ദി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ സ​ൽ​മാ​ൻ രാ​ജാ​വി​ന്​ ​െകാ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മ മ​സ്​​ജി​ദി​​​െൻറ ചെ​റു​രൂ​പം സ​മ്മാ​നി​ച്ച കാ​ര്യ​വും അം​ബാ​സ​ഡ​ർ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു.  കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വ്യ​ത്യ​സ്​​ത​മാ​യ സെ​മ​സ്​​റ്റ​റു​ക​ൾ മ​റ്റൊ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​കൂ​ടി പ​ഠി​ക്കാ​നു​ള്ള പ​ദ്ധ​തി ആ​ലോ​ചി​ക്കു​ന്നു​​ണ്ടെ​ന്ന്​ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു. 

വി.​സി, പ്രോ-​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ര്‍ ഡോ. ​ടി.​എ. അ​ബ്​​ദു​ല്‍ മ​ജീ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു. സൗ​ദി എം​ബ​സി​യി​ലെ ക​ള്‍ച്ച​റ​ല്‍ അ​റ്റാ​ഷെ ഡോ. ​അ​ബ്​​ദു​ല്ല ശ​ത്‌​വി, ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി മാ​ജി​ദ് അ​ല്‍ ഹ​ര്‍ബി, മു​ന്‍ അ​റ്റാ​ഷെ അ​ഹ്​​മ​ദ് അ​ലി അ​ല്‍റൂ​മി, സൗ​ദി​യി​ലെ ഇ​സ്‌​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ദേ​ശ​ക​ന്‍ സു​ലൈ​മാ​ന്‍ അ​ല്‍ ബാ​ത്ത്‌​ലി, ഡോ. ​ഹു​സൈ​ന്‍ മ​ട​വൂ​ര്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സെ​ന​റ്റ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ള്‍, പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​ക​ൾ, ഡീ​ന്‍മാ​ര്‍, ഡ​യ​റ​ക്ട​ര്‍മാ​ര്‍, കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യി അം​ബാ​സ​ഡ​ര്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssaudi ambassador
News Summary - saudi ambassador in kerala- kerala news
Next Story