സൗദി എയർലൈൻസ് അധികൃതർ ഹജ്ജ് ഹൗസ് സന്ദർശിച്ചു
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള ്ള ഹാജിമാരുടെ യാത്രാസൗകര്യം ഒരുക്കുന്ന സൗദി എയർലൈൻസ് അധികൃതർ ഹജ്ജ് ഹൗസ് സന്ദർ ശിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുമായി നടത്തിയ ചർച്ചയിൽ, തീർഥാടക ർക്കായി ഹജ്ജ് ക്യാമ്പിൽ ഒരുക്കിയ സൗകര്യങ്ങളിൽ സംഘം സംതൃപ്തി അറിയിച്ചു.
തീർഥാടകരുടെ ബാഗേജ് സ്വീകരിക്കൽ, ടാഗ് പതിക്കൽ, പായ്ക്കിങ് തുടങ്ങി വിവിധ കാര്യങ്ങൾക്കുവേണ്ടി ഹജ്ജ് ഹൗസിൽ ഒരുക്കിയ എയർലൈൻസ് ഓഫിസ് ക്രമീകരണങ്ങൾ വിലയിരുത്തി. സൗദി എയർലൈൻസ് ഇന്ത്യൻ മാനേജർ ഇബ്രാഹീം മുഹമ്മദ് അൽഖുബ്ബി, ഓപറേഷൻ മാനേജർ ഹാനി അൽ ജലൂം, എക്സിക്യൂട്ടിവ് ഓഫിസർ എസ്.കെ. സിങ്, ബ്രാഞ്ച് മാനേജർ അർജുൻ, സൗദിയ ഹജ്ജ് കോഓഡിനേറ്റർ സിദ്ധാർഥ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഹജ്ജ് കമ്മിറ്റി അംഗം അബ്്ദുറഹ്മാൻ എന്ന ഇണ്ണി, ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, എം.എസ്. അനസ്, എച്ച്. മുസമ്മിൽ ഹാജി, ഖാസിം കോയ പൊന്നാനി, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, ഹജ്ജ് സെൽ ഓഫിസർ എസ്. നജീബ്, എൻ.പി. ഷാജഹാൻ എന്നിവർ സംബന്ധിച്ചു.
