Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗദി എയർലൈൻസ്​...

സൗദി എയർലൈൻസ്​ വിമാനമെത്തിയില്ല; യാത്രക്കാരും സ്വീകരിക്കാനെത്തിയവരും വലഞ്ഞു

text_fields
bookmark_border
cochin aiport
cancel

നെടുമ്പാശ്ശേരി: ഞായറാഴ്​ച രാവിലെ എത്തേണ്ടിയിരുന്ന സൗദി എയർലൈൻസ്​ വിമാനം രാത്രിയായിട്ടും എത്താതിരുന്നതിനെ തുടർന്ന് യാത്രക്കാരെ സ്വീകരിക്കാനെത്തിയവർ പ്രകോപിതരായി. തുടർന്ന് ഇവർ ഏറെനേരം വിമാനത്താവള ടെർമിനൽ പരിസരത്ത് കുത്തിയിരുന്നു. ഞായറാഴ്ച രാവിലെ 11ന്​ റിയാദിൽ നിന്നുമെത്തി 12.50ന് തിരിച്ചുപോകേണ്ട വിമാനമാണ് രാത്രിയായിട്ടും എത്താതിരുന്നത്. റിയാദിലേക്ക് പോകേണ്ട 130 യാത്രക്കാരെ  ബഹളം​െവച്ചതിനെ തുടർന്ന് വൈകീട്ട് അഞ്ചിന്​ മറ്റൊരു വിമാനത്തിൽ യാത്രയാക്കി.

റിയാദിൽനിന്ന്​ വിമാനം ഉടൻ പുറപ്പെടുമെന്ന്​ യാത്രക്കാരോട് വിമാനക്കമ്പനി അധികൃതർ ആവർത്തിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇവരെ രാവിലെ സ്വീകരിക്കാനെത്തിയവർ മടങ്ങി പ്പോകാതെ രാത്രി 8.30വരെ കാത്തുനിന്നു.പിന്നീട്  ഇവർ പ്രകോപിതരായപ്പോൾ മാത്രമാണ് എയർഹോസ്​റ്റസുമാരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുളളതിനാൽ വിമാനം തിങ്കളാഴ്ച രാവിലെ മാത്രമേ നെടുമ്പാശ്ശേരിയിൽ എത്തുകയുളളൂവെന്ന് വെളിപ്പെടുത്തിയത്. വിമാനം എത്തില്ലെന്ന് അറിയാമായിരുന്നിട്ടും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. പിന്നീട് എയ്ഡ്പോസ്​റ്റിലെ പൊലീസുകാരെത്തി യാത്രക്കാരുടെ ബന്ധുക്കളെ അനുനയിപ്പിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi airlineskerala newsmalayalam newsNedumpaseri Airport
News Summary - Saudi Airlines Nedumpaseri Airport crowed-Kerala News
Next Story