Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശനിയാഴ്ച സ്കൂളുകൾക്ക്...

ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തി ദിനം: കെ.എസ്.ടി.എയെ തള്ളി വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border
v sivankutty
cancel

തിരുവനന്തപുരം: സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിൽ എതിർപ്പുന്നയിച്ച സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ നിലപാടിനെ തള്ളി വിദ്യാഭ്യാസ മന്ത്രി. സർക്കാർ നിലപാടുകൾ വ്യക്തമാണെന്നും ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.

ഏത് അധ്യാപക സംഘടനക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പലരും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. സർക്കാർ എടുത്ത തീരുമാനം സർക്കാർ പ്രാവർത്തികമാക്കിയിട്ടുണ്ട്. ആദ്യ ശനിയാഴ്ച പ്രവൃത്തി ദിനമായിരുന്നു. എല്ലാസ്ഥലത്തും എല്ലാവരും സഹകരിച്ചു. അധ്യാപക സംഘടനയിൽ എല്ലാവർക്കും എതിപ്പു​ണ്ടെന്നൊന്നും കരുതുന്നില്ല. എതിർപ്പ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.

വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന​യും ച​ർ​ച്ച​യും ഇ​ല്ലാ​തെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നായിരുന്നു കെ.​എ​സ്.​ടി.​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ടി. ശി​വ​രാ​ജ​ന്റെ നിലപാട്.

പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഭ​ര​ണ​പ​ക്ഷ സം​ഘ​ട​ന​യും അ​തൃ​പ്​​തി പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ​പോ​ലും ച​ർ​ച്ച​ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ രൂ​പ​ത്തി​ൽ പു​റ​ത്തു​വ​ന്ന​തെ​ന്ന്​ കെ.​എ​സ്.​ടി.​എ കു​റ്റ​പ്പെ​ടു​ത്തിയിരുന്നു.

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക്​ 210 അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ നി​ശ്ച​യി​ച്ചാണ് വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കിയത്. ഇ​സ്കൂ​ളു​ക​ൾ മ​ധ്യ​വേ​ന​ല​വ​ധി​ക്ക്​ അ​ട​ക്കു​ന്ന​ത്​ മാ​ർ​ച്ചി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സ​ത്തി​ൽ​നി​ന്ന്​ ഏ​പ്രി​ൽ ആ​റി​ലേ​ക്ക്​ മാ​റ്റാ​നും തീ​രു​മാ​നി​ച്ചിരുന്നു. സ്കൂ​ൾ ​പ്ര​വേ​ശ​​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​ന​ത്തി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​യിരുന്നു​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തേ 220 അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ തി​ക​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നീ​ക്കം. ആ​ഴ്ച​യി​ൽ ആ​റ്​ പ്ര​വൃ​ത്തി​ദി​വ​സം വ​രു​ന്ന രീ​തി​യി​ൽ ശ​നി​യാ​ഴ്ച അ​ധ്യ​യ​ന​ദി​ന​മാ​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന്​ എ​തി​ർ​പ്പു​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ 210 അ​ധ്യ​യ​ന​ദി​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും അ​തി​ന​നു​സൃ​ത​മാ​യി മാ​ർ​ച്ചി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​ന​ത്തി​ന്​ പ​ക​​രം ഏ​പ്രി​ൽ ആ​റു​വ​രെ അ​ധ്യ​യ​ന​ദി​നം നീ​ട്ടാ​നും തീ​രു​മാ​നി​ച്ച​ത്.

Show Full Article
TAGS:V Sivankutty
News Summary - Saturday working day: Education Minister rejects KSTA's stand
Next Story