സത്നാമിെൻറ ഓർമകൾ മരിക്കില്ല
text_fieldsകൊച്ചി: മാതാഅമൃതാനന്ദമയി ആശ്രമത്തിലെ സംഘർഷത്തെത്തുടർന്ന് കൊല്ലപ്പെട്ട സത്നാംസിങ്ങിെൻറ സ്മരണാർഥം കേരളത്തിലെയും ബീഹാറിലെയും വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപയുടെ സ്കോളർഷിപ്പും പുരസ്കാരവും നൽകുമെന്ന് പിതാവ് ഹരീന്ദ്രകുമാർസിങ്. 2019 ആഗസ്റ്റ് നാലുമുതൽ എല്ലാവർഷവും സ്കോളർഷിപ്പ് നൽകും. ഇതിന് സത്്നാംസിങ് ജീവകാരുണ്യ വിദ്യാഭ്യാസ ട്രസ്റ്റ് രൂപവത്കരിക്കും. ഡൽഹിയാവും ആസ്ഥാനം. ആദ്യ സ്കോളർഷിപ്പ് വിതരണം കേരളത്തിലാകും.
വിദ്യാഭ്യാസ സ്കോളർഷിപ്പുകളും പുരസ്കാരവും കേരളത്തിലെയും ബീഹാറിലെയും വിദ്യാർഥികൾക്ക് തുല്യമായി വിതരണംചെയ്യും. ഇതിന് പഠനത്തിൽ മുന്നിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തും. കൂടാതെ, മതസമന്വയം, സമുദായിക സൗഹാർദം, സർവമത സാഹോദര്യം തുടങ്ങിയ മേഖലയിൽ ദേശീയതലത്തിൽ ഇടപെടുന്ന പൊതുപ്രവർത്തകർ, സംഘടന എന്നിവക്ക് സത്നാംസിങ് സത്ഭാവാ അവാർഡും നൽകും. സംസ്ഥാന സർക്കാർ നൽകിയ 10 ലക്ഷം രൂപയും പരമ്പരാഗത സ്വത്തിൽ നിന്നുള്ള ഒരുകോടി രൂപയുമാണ് ട്രസ്റ്റിെൻറ മൂലധനം. കൂടാതെ, കുടുംബസ്വത്തിൽ സത്നാമിനുള്ള അവകാശവും ട്രസ്റ്റിൽ ലയിപ്പിക്കും.
സത്നാംസിങ്ങിെൻറ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജിയിൽ ഹൈകോടതി അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് പറഞ്ഞു. മകൻ മരിച്ച് ആറുവർഷം തികയുമ്പോഴും നീതിക്കുവേണ്ടി അലയുകയാണ്. യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്നറിയുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ഹരീന്ദ്രകുമാർസിങ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
