Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിധിയിൽ സന്തോഷമെന്ന്​...

വിധിയിൽ സന്തോഷമെന്ന്​ ഹാദിയ

text_fields
bookmark_border
വിധിയിൽ സന്തോഷമെന്ന്​ ഹാദിയ
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സേ​ല​ത്ത് ശ​ഫി​ൻ ജ​ഹാ​നെ കാ​ണാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഹാ​ദി​യ. സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ര്‍ന്ന് പ​ഠ​നം തു​ട​രാ​ൻ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ  സേ​ല​ത്തേ​ക്ക്​ പു​റ​പ്പെ​ട്ട   ഹാ​ദി​യ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ  മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. 
ഹാ​ദി​യ​യെ സേ​ല​ത്ത് ചെ​ന്ന് കാ​ണു​മെ​ന്ന് ശ​ഫി​ൻ ജ​ഹാ​ന്‍ പ​റ​ഞ്ഞു. ഹാ​ദി​യ കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷ​മാ​യി​രി​ക്കും കാ​ണു​ക. ഹാ​ദി​യ ത​ന്നെ കാ​ണ​രു​തെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ല്‍ എ​വി​ടെ​യും പ​റ​യു​ന്നി​ല്ല. ത​നി​ക്ക് ഐ.​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന എ​ൻ.​ഐ.​എ വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ​്. ഇ​വ ​ ഹൈ​കോ​ട​തി​യി​ല്‍ത​ന്നെ ഖ​ണ്ഡി​ക്ക​പ്പെ​ട്ട​താ​ണ്. ഹാ​ദി​യ​യും താ​നും ഒ​ന്നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നും ശ​ഫി​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. 

അ​തേ​സ​മ​യം, സു​പ്രീം​കോ​ട​തി വി​ധി ത​​െൻറ വി​ജ​യ​മാ​ണെ​ന്ന്​ പി​താ​വ്​ അ​ശോ​ക​ൻ പ​റ​ഞ്ഞു. എ​ൻ.​െ​എ.​എ അ​ന്വേ​ഷ​ണം തു​ട​ര​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശം കു​ടും​ബ​ത്തി​​െൻറ നി​ല​പാ​ടി​​െൻറ വി​ജ​യ​മാ​ണ്. വ​ഴി​യേ പോ​കു​ന്ന​വ​രെ സ​ന്ദ​ർ​ശ​ക​രെ​ന്ന്​ പ​റ​യാ​നാ​വി​ല്ല. അ​ത്ത​ര​ക്കാ​ർ​ക്ക്​ മ​ക​ളെ കാ​ണാ​നും സാ​ധി​ക്കി​ല്ല. ​ശ​ഫി​ൻ ജ​ഹാ​നെ ഭ​ർ​ത്താ​വാ​യി കോ​ട​തി അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ൽ കാ​ണാ​ൻ ശ്ര​മി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​വ​ളു​ടെ പ​ഠ​നം മു​ട​ങ്ങി​യ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു താ​ൻ. ഇ​തു​വ​രെ​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ൽ വി​ജ​യി​ച്ച​ത്​ താ​നാ​ണ്. മ​ക​ൾ​ സു​പ്രീം​കോ​ട​തി​യു​ടെ ഇ​രു​മ്പു​ക​വ​ച​ത്തി​ലാ​ണെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടെ പ​ഠി​ച്ച​വ​രാ​ണ്​ മ​ക​ളെ ച​തി​ച്ച​െ​ത​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. അ​വ​ളു​ടെ മാ​ന​സി​ക നി​ല ശ​രി​യ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssdpireligious conversionhadiyamalayalam news
News Summary - Satisfied in Court Order -Hadiya - India news
Next Story