Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി പി. സതീദേവി ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

text_fields
bookmark_border
കമീഷനിലെ മറ്റ് അംഗങ്ങള്‍ കാലാവധി അവസാനിക്കുന്നത് തുടരും
P Sathidevi
cancel

തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍റെ പുതിയ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കും. സി.പി.എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു.

സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ചത്. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസഫൈന്‍ രാജി.

കമീഷനിലെ മറ്റ് അംഗങ്ങള്‍ കാലാവധി അവസാനിക്കുന്നത് തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Satidevi will take charge on October 1 as State Women's Commission chairperson
Next Story