Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംഘടനാ കാര്യങ്ങൾ ചിട്ടയോടെ നടക്കുന്നു; അതിന്‍റെ ആത്മവിശ്വാസമുണ്ടെന്ന് വി.ഡി സതീശൻ
text_fieldsbookmark_border
സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന സംഘടനാ കാര്യങ്ങൾ വളരെ ചിട്ടയോടെയാണെന്നും അവക്ക് കൃത്യമായ ലക്ഷ്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ നടക്കുന്നത് പുതിയ കാര്യങ്ങളാണ്. അതിനെതുടർന്നുള്ള ഒരു ആത്മവിശ്വാസം പാർട്ടിയിലുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും കെ.പി.സി.സി പ്രസിഡന്‍റ് പറയുമെന്നും സതീശൻ പറഞ്ഞു. രണ്ട് പരാജയങ്ങൾക്ക് ശേഷം, കേരളത്തിൽ യു.ഡി.എഫിനെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. അതിന് കൃത്യമായ ഒരു 'പ്ലാൻ ഒാഫ് ആക്ഷൻ' ഉണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

