സതീശന്റേത് മാടമ്പി ശൈലി; ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കും -വെള്ളാപ്പള്ളി
text_fieldsകൊല്ലം: വി.ഡി. സതീശന്റേത് മാടമ്പി ജൽപനങ്ങളും മാടമ്പി ശൈലിയുമാണെന്ന് വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിന്റെ തന്തയും തള്ളയുമെല്ലാം സതീശനെന്ന തോന്നലാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ മുന്നിൽനിന്നുപോലും മൈക്ക് പിടിച്ചെടുക്കുകയാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കും. ആവശ്യപ്പെടുന്ന സഹായവും ചെയ്തു നൽകും. തങ്ങളുടെ വികസന പദ്ധതികൾ ജനങ്ങളോട് പറഞ്ഞ് മനസ്സിലാക്കുക സർക്കാറിന്റെ ആവശ്യമാണ്. ഭരണപക്ഷത്തെ ഒരുഘട്ടത്തിലും പ്രതിപക്ഷം അംഗീകരിച്ച ചരിത്രം ഇന്ത്യൻ രാഷ്ട്രീയത്തിലില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്സലാണ് നവകേരള സദസ്സ്. ലീഗിന് പിന്നാലെ പോകുന്നതുപോലൊരു ഗതികേട് എൽ.ഡി.എഫിന് വരാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

