Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി, സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തി: വിഡി സതീശന്‍

text_fields
bookmark_border
https://www.madhyamam.com/tags/vd-satheesan
cancel

തിരുവനന്തപുരം: ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍.

ഇത്രയും നാള്‍ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചത്. 99.4 ശതമാനം വരുമാനവും ഉപയോഗിച്ചത് കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടിയാണ്. 25932 കോടി രൂപ കടമെടുപ്പ് പരിധിയില്‍ കുറക്കാന്‍ കിഫ്ബി കാരണമായതടക്കം വിദഗ്ധ റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

13103 കോടി രൂപ കിഫ്ബി വഴി അധിക ചെലവ് ഉണ്ടായി. 203.72 കോടി രൂപ പരസ്യത്തിന് ചെലവഴിച്ചു. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് നടപടികള്‍ എടുത്തത്.

498 ജീവനക്കാരെ സര്‍ക്കാര്‍ അനുമതിയില്ലാതെ നിയമിച്ചു. 40 തസ്തികകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാറിന് കടബാധ്യത ഉണ്ടാക്കി വെച്ച സ്ഥാപനമാണ് കിഫ്ബി. കിഫ്ബി റിപ്പോര്‍ട്ടിനെ കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

കിഫ്ബി 13,103 കോടി രൂപ സർക്കാറിന് അധിക ചെലവുണ്ടാക്കി. മൂന്നു ജില്ലകളിൽ മാത്രമായി 41.6 ശതമാനം പദ്ധതികൾ നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിലെ ഭൂമി ഏറ്റെടുക്കലിൽ ഗുരുതര വീഴ്ചകൾ നടന്നതായ കണ്ടെത്തലുകൾ വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ട്.

സർക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നത് ഉൾപ്പെടെയുള്ള നിരവധി നിരീക്ഷണങ്ങൾ സമിതി അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് വൻ കടബാധ്യതയാണ് കിഫ്ബി ഉണ്ടാക്കിയതെന്നും സതീശൻ അഭിപ്രായപ്പെട്ടു.

കടം പെരുകുമ്പോഴും 5821 കോടിരൂപ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചു. ക്രമക്കേടുകൾ സംബന്ധിച്ച് ഏതുരീതിയിൽ അന്വേഷണം നടത്തണമെന്ന് മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിഫ്ബിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച സി.എ.ജി റിപ്പോർട്ടിനെ നേരത്തെ എൽ.ഡി.എഫ് തള്ളിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story