Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച്​ പാർട്ടികളിൽ...

അഞ്ച്​ പാർട്ടികളിൽ ഭിക്ഷാംദേഹിയെപ്പോലെ അലഞ്ഞു നടന്ന ഗവർണറുടെ ഉപദേശം ​വേണ്ടെന്ന്​ സതീശൻ

text_fields
bookmark_border
അഞ്ച്​ പാർട്ടികളിൽ ഭിക്ഷാംദേഹിയെപ്പോലെ അലഞ്ഞു നടന്ന ഗവർണറുടെ ഉപദേശം ​വേണ്ടെന്ന്​ സതീശൻ
cancel

തിരുവനന്തപുരം: സംഘ്പരിവാറിന്‍റെ തിരുവനന്തപുരത്തെ വക്​താവാണ്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. സർക്കാറുമായി വിലപേശിയ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നടപടി പദവിക്ക്​ നിരക്കാത്തതാണ്​. ഗവർണറായിരിക്കാൻ ആരിഫ്​ മുഹമ്മദ്​ ഖാൻ യോഗ്യനല്ല. സർക്കാറും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്​മെന്‍റ്​ രാഷ്ട്രീയമാണ്​ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച്​ രാഷ്ട്രീയപാർട്ടികളിൽ അലഞ്ഞു നടന്ന ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ ഉപദേശം തനിക്ക്​ ആവശ്യമില്ല. ജീവശ്വാസം നിലക്കുന്നത്​ വരേയും താൻ കോൺഗ്രസായി തുടരും. മുതിർന്ന നേതാക്കളോട്​ താൻ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറുടെ ഭരണഘടന ബാധ്യത ചൂണ്ടിക്കാട്ടാൻ സർക്കാറിന്​ ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാറിനേയും പ്രതിപക്ഷത്തേയും ഗവർണർ വിമർശിക്കുകയാണ്​. ബി.ജെ.പി ചെയ്യേണ്ട കാര്യമാണ്​ ഗവർണർ ചെയ്യുന്നത്​. ലോകയുക്​ത ഓർഡിനൻസിൽ ഒപ്പിട്ടപ്പോൾ അത്​ ഭരണഘടന ബാധ്യതയാണെന്ന്​ ​ പറഞ്ഞ ഗവർണർ പക്ഷേ നയപ്രഖ്യാപന പ്രസംഗം വന്നപ്പോൾ നിലപാട്​ മാറ്റിയെന്നും സതീശൻ കുറ്റപ്പെടുത്തി.

ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി.ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഗവർണർ വിമർശിച്ചത്. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പരിഹസിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vd satheesan
News Summary - Satheesan rejects the advice of the governor who wandered like a beggar in five parties
Next Story