Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സതീശൻ പാച്ചേനിയുടെ സംസ്കാരം നാളെ പയ്യാമ്പലത്ത്; രാവിലെ ഡി.സി.സി ഓഫിസിൽ പൊതുദർശനം
text_fieldsbookmark_border
കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ ഭൗതികദേഹം ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂർ ചാലയിലെ മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്‍റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകീട്ട് നാലു മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. ശേഷം അദ്ദേഹത്തിന്റെ സഹോദരൻ സുരേഷിന്റെ അമ്മാനപാറയുള്ള വീട്ടിൽ വൈകീട്ട് ആറിന് പൊതുദർശനമുണ്ടാകും.
വെള്ളിയാഴ്ച രാവിലെ ഏഴിന് കണ്ണൂർ ഡി.സി.സി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. 11.30ഓടെ വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

